നിൽപ്സമരം

കൊടുവള്ളി: പ്ലസ്​വൺ പ്രവേശനത്തിന് കായിക താരങ്ങൾക്ക് സ്പോർട്സ് ക്വോട്ടയിൽ മാറ്റിവെച്ച സീറ്റുകൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ദേശീയ കായികവേദി കൊടുവള്ളി എ.ഇ.ഒ ഓഫിസിനു മുന്നിൽ നിൽപ്സമരം നടത്തി. സിജി കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു. ഫസൽ കാരാട്ട്, സുബൈർ പുല്ലാളൂർ, വി.കെ.റഷീദ്, ഗഫൂർ ഒതയോത്ത് എന്നിവർ സംസാരിച്ചു. ഫാറൂഖ് പുത്തലത്ത് സ്വാഗതവും സി.പി. മിൻഹാജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.