മുക്കം: ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജി.യു.പി സ്കൂൾ മണാശ്ശേരി സ്വാതന്ത്ര്യംതന്നെയമൃതം എന്ന സന്ദേശം ഉയർത്തി 75 വീട്ടുമുറ്റകേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുക്കം കടവുപാലത്തിന് സമീപം നടന്ന പരിപാടിയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം കുഞ്ഞാലി മമ്പാട്ട് പതാക ഉയർത്തി. കുട്ടികളുടെ സ്വാതന്ത്ര്യദിന റാലി, ദേശഭക്തിഗാനം, സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ എന്നിവയും നടന്നു. സയാൻ അധ്യക്ഷത വഹിച്ചു. ഫാത്തിമ സഫ, ഹനിയ, രിഫാൻ, അബാൻ മുഹമ്മദ്, മിന മറിയം, നൂർ മുഹമ്മദ്, ഷിബ ഫാത്തിമ, അമ്ര ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.