സമരചരിത്രസംഗമം

NVR 1: പടം എൽ.ഡി.എഫ് നടുവണ്ണൂരിൽ നടത്തിയ സ്വാതന്ത്ര്യസമര ചരിത്രസംഗമം പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു നടുവണ്ണൂർ: സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ സ്മരണകളിരമ്പുന്ന നടുവണ്ണൂരിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ സ്വാതന്ത്ര്യസമര ചരിത്രസംഗമം നടത്തി. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി രജിസ്ട്രാർ ഓഫിസ് കത്തിക്കലുൾപ്പെടെ നടുവണ്ണൂരിൽ നടന്നിരുന്നു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. പി. സുധാകരൻ, വസന്തകുമാർ, പ്രഫ. എ.കെ. പീതാംബരൻ, ഇസ്മയിൽ കുറുമ്പൊയിൽ, ടി.എം. ശശി, എൻ. ആലി, ബേബി പൂവത്തിങ്കൽ എന്നിവർ സംസാരിച്ചു. പി. ആദർശ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.