നരിക്കുനി: ഗ്രാമപഞ്ചായത്ത്തല അംഗൻവാടി പ്രവേശനോത്സവം പാലോളി താഴം അജന്ത അംഗൻവാടിയിൽ നടത്തി. നാടൻ കലാരൂപങ്ങളോടെയും ചെണ്ട വാദ്യമേളങ്ങളോടെയും രക്ഷിതാക്കളും സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ചേർന്ന് വിദ്യാർഥികളെ സ്വീകരിച്ചു. പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റും ഗിഫ്റ്റും സമ്മാനിച്ചു. കുട്ടികളുടെ കലാ പ്രകടനങ്ങളും നടന്നു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം ഉദ്ഘാടനം ചെയ്തു. ജസീല മജീദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഉമ്മുസൽമ സ്വാഗതവും അമ്പിളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.