താമരശ്ശേരി: കട്ടിപ്പാറ ചമൽ നിർമല യു.പി. സ്കൂൾ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി തോമസ് അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗവ. യു.പി. സ്കൂൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ് വിദ്യാർഥികളെ സ്വീകരിച്ച് ഉപഹാര വിതരണം ചെയ്‌തു. പി.പി. ജയൻ അധ്യക്ഷത വഹിച്ചു. താമരശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്തംഗം റംസീന നരിക്കുനി ഉദ്ഘാടനം ചെയ്തു. പി.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ചെമ്പ്ര ഗവ.എൽ.പി. സ്കൂളിൽ വാർഡ് മെംബർ എം.ടി. അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ്, ഹെഡ് മിസ്ട്രസ് ഷൈനി എന്നിവർ സംസാരിച്ചു. കന്നൂട്ടിപ്പാറ ഐ.യു.എം.എൽ.പി സ്കൂളിൽ മുൻ ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. വാർഡ് മെംബർ എ.കെ. അബൂബക്കർ കുട്ടി അധ്യക്ഷത വഹിച്ചു. കെടവൂർ എം.എം.എൽ.എൽ.പി സ്കൂളിൽ വാർഡ് അംഗം എ.പി. മുസ്‌തഫ ഉദ്‌ഘാടനം ചെയ്‌തു. സി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ദിൽഷ സ്വാഗതം പറഞ്ഞു. ചമൽ ജി.എൽ.പി.സ്കൂളിൽ വാർഡ് മെംബർ വിഷ്ണു ചുണ്ടൻകുഴി നിർവഹിച്ചു. ഹാസിഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.