പ്രവേശനോത്സവം

മുക്കം: മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിൽ 'നിറവ്' പ്രവേശനോത്സവം മുൻ പ്രധാനാധ്യാപകൻ പി. അബ്ദു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എൻ.കെ. മുഹമ്മദ്‌ സലീം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രജിത പ്രദീപ്‌, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പി.പി. മോനുദ്ദീൻ, വി.എച്ച്.എസ്‌.ഇ പ്രിൻസിപ്പൽ എം. ബിനു, എം.എം.ഒ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ എ.എം. നിസാർ ഹസ്സൻ, പി.എം. ഹബീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പഠനോപകരണങ്ങൾക്ക് കെ.എസ്‌.എഫ്.ഇ മുക്കം ബ്രാഞ്ച് നൽകുന്ന ഫണ്ട് മാനേജർ ശ്രീകുമാറിൽനിന്ന് സ്നേഹ സാന്ത്വനം കൺവീനർ ഖദീജ കൊളപ്പുറം ഏറ്റുവാങ്ങി. നജ്മു ജത്സയും രാഹുൽ നാരകത്തും ചേർന്ന് ഗാനവിരുന്നും മിമിക്രിയും അവതരിപ്പിച്ചു. ഒ.പി. സുബൈദ സ്വാഗതവും ടി. റിയാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.