നാടകക്കളരി

കോഴിക്കോട്: കുട്ടികളുടെ സർഗാത്മകത വീണ്ടെടുക്കാൻ വിദ്യാർഥികൾക്കായി ഹിമായത്തുൽ ഹയർ സെക്കൻഡറി സ്കൂൾ നാടകക്കളരി സംഘടിപ്പിച്ചു. രണ്ടു ദിവസമായി നടന്ന നാടകക്കളരി കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ - കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. രേഖ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ വി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി.പി. സലിം, എ.എം. നൂറുദ്ദീൻ മുഹമ്മദ്, പ്രശസ്ത നാടക- സിനിമ അഭിനയ പരിശീലകൻ കെ.വി. വിജേഷ് എന്നിവർ സംസാരിച്ചു. കൺവീനർ കെ.പി. സാജിദ് സ്വാഗതവും വി.പി. റൈഹാനത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.