നാദാപുരം: രാഷ്ട്രപതിയുടെ പുരസ്കാര നിറവിൽ പത്തു വയസ്സുകാരി മയൂഖ. തോട്ടിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നു വയസ്സുകാരന്റെ ജീവൻ രക്ഷിച്ച മയൂഖയുടെ നാട്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒടുവിൽ ധീരതക്കുള്ള രാഷ്ട്രപതിയിൽനിന്നുള്ള പുരസ്കാരം നേടിയ വാർത്ത എത്തിയതോടെ ചെക്യാട് ഗ്രാമം അഭിമാന നിമിഷത്തിലായി.
രണ്ടായിരത്തി ഇരുപത് ആഗസ്ത് നാലിന് വൈകുന്നേരമാണ് ചെക്യാട് ചെറുവരത്താഴ തോട്ടിൽ ചേച്ചിയോടൊപ്പം കുളിക്കുകയായിരുന്ന വളയം പഞ്ചായത്തിലെ വേങ്ങോൽ മനോജൻ - പ്രേമ ദമ്പതികളുടെ മകളായ മയൂഖ അയൽവാസി വേങ്ങോൽ മൂസ്സ - സക്കീന ദമ്പതികളുടെ ഇളയ മകനായ മുഹമ്മദിെൻറ ജീവൻ രക്ഷിച്ചത്. മുഹമ്മദിെൻറ സഹോദരങ്ങൾ കുളിക്കാൻ വീടിനോട് ചേർന്നുള്ള തോട്ടിലേക്ക് പോയപ്പോൾ വീട്ടുകാർ അറിയാതെ മുഹമ്മദും പിന്നാലെ പോയതായിരുന്നു.
മുഹമ്മദ് വെള്ളത്തിൽ വീഴുന്നത് കണ്ട മയൂഖ തോട്ടിലേക്കിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. മറ്റു കുട്ടികൾ ഒച്ചവെച്ചപ്പോൾ ഓടിക്കൂടിയ നാട്ടുകാർ പ്രാഥമിക ശുശ്രൂഷ നൽകിയാണ് ജീവൻ രക്ഷിച്ചത്. സംഭവം നടക്കുമ്പോൾ മയൂഖ ചെക്യാട് എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഈ കൊച്ചുമിടുക്കിക്ക് നാടിെൻറ നാനാതുറകളിൽനിന്നും അഭിനന്ദന പ്രവാഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.