കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം ന്യൂസ് എഡിറ്ററും പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗവുമായിരുന്ന എൻ. രാജേഷിെൻറ സ്മരണ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനായി എൻ. രാജേഷ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചു.
കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻറ് എം. ഫിറോസ് ഖാൻ ചെയർമാനും ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണി കാഞ്ഞിരത്തിങ്കൽ വൈസ് ചെയർമാനും കമാൽ വരദൂർ സെക്രട്ടറിയും കെ.സി. റിയാസ് ട്രഷററുമായ ട്രസ്റ്റിൽ കെ. ബാബുരാജ്, സി. വിനോദ് ചന്ദ്രൻ, ശ്രീമനോജ്, അഡ്വ. മനോഹരൻ, പി.പി. ജുനൂബ് എന്നിവർ അംഗങ്ങളാണ്.
പ്രസ് ക്ലബിൽ രാജേഷിെൻറ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുചേർന്ന രൂപവത്കരണ യോഗത്തിൽ എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് അംഗങ്ങൾക്ക് പുറമെ എൻ.പി. രാജേന്ദ്രൻ, കെ. പ്രേംനാഥ്, പി.എ. അബ്ദുൽ ഗഫൂർ, പി.ജെ. ജോഷ്വ, പി.വി. കുട്ടൻ, പി. വിപുൽനാഥ്, മധുസൂദനൻ കർത്ത, ഹാഷിം എളമരം, സജിത് കുമാർ, വി.ഇ. ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതവും ട്രഷറർ ഇ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.