റുക്സാന

മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കാണാതായ യുവതിയെ കണ്ടെത്തിയില്ല

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കാണാതായ യുവതിയെ കണ്ടെത്താനായില്ല. ഫെബ്രുവരി 20ന് അഞ്ചാം വാർഡിൽനിന്ന് കാണാതായ റുക്സാനയെയാണ് (17) കണ്ടെത്താത്തത്. വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്നാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

കാണാതായതിൽ കേസ് രജിസ്റ്റർ ചെയ്ത മെഡിക്കൽ കോളജ് പൊലീസ് ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്രയിലെ കുർളയാണ് സ്വദേശമെന്നും ഇസ്മയിൽ കോളജിനുസമീപം ഇബ്രാഹീമോ ഹൗസിൽ അബ്ദുൽ റഹീമിന്റെ മകളാണെന്ന് സൂചന ലഭിച്ച പൊലീസ് അവിടെയും പരിശോധന നടത്തിയെങ്കിലും യുവതിയെയോ ബന്ധുക്കളെയോ കണ്ടെത്താനായില്ല. ഇരുനിറമാണ്. വലതുകവിളിലും വലതുകണ്ണിനടത്തും കറുത്ത പുള്ളികളുണ്ട്.

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987180, 0495 2357691 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.

Tags:    
News Summary - Missing woman from mental health center was not found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.