കോഴിക്കോട്: മലബാർ ഗ്രൂപ് കമ്പനിയുടെ സഹസ്ഥാപനമായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന S24X7 പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗത്തിൽ പണം തിരിമറി നടത്തിയെന്ന പരാതിയിൽ ആയഞ്ചേരി പൊന്മേരിപറമ്പിൽ പടിഞ്ഞാറേതേരത്ത് റിനുരാജിനെതിരെ (37) കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കമ്പനി അക്കൗണ്ടിലെ പണം തിരിമറി നടത്തുകയും ഭീമമായ തുക സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്കും വക മാറ്റുകയും ചെയ്തെന്നാണ് കേസ്. റിനുരാജ് എന്നയാൾ കമ്പനിയുടെ പേര് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് മലബാർ ഗ്രൂപ്പിനോ S24X7 പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കോ ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.