കൊടുവള്ളി: നഗരസഭയിൽ കൂട്ടത്തോടെ വോട്ട് തള്ളലിൽ ‘മരിച്ച’ യുവാവ് നഗരസഭയിലെത്തി ജ്യൂസ് വിതരണം ചെയ്തു. ഡിവിഷൻ 29ലെ പറയങ്ങച്ചാലിൽ പി.സി. സുബീറാണ് നഗരസഭ ഓഫിസിലെത്തി പ്രതിഷേധ സൂചകമായി തന്റെ ‘മരണാനന്തര’ ചടങ്ങിന് വന്നവർക്ക് ജ്യൂസ് വിതരണം ചെയ്തത്. സുബീർ ഉൾപ്പെടെ നിരവധി വോട്ടർമാരെയാണ് അന്തിമ പട്ടികയിൽനിന്ന് ഒഴിവാക്കുകയോ മറ്റ് വാർഡുകളിലേക്ക് മാറ്റുകയോ ചെയ്തത്. സുബീർ പരാതി നൽകി മൂന്നാം നാൾ ആയിരുന്നു വേറിട്ട പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.