ഒ.​പി കൗ​ണ്ട​റി​നു മു​ന്നി​ൽ ഓ​ട​നി​റ​ഞ്ഞ് ശു​ചി​മു​റി മാ​ലി​ന്യം റോ​ഡി​ലേ​ക്കൊ​ഴു​കു​ന്നു

മെഡിക്കൽ കോളജ്: ശുചിമുറി മാലിന്യം റോഡിൽ പരന്നൊഴുകുന്നു

കോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസിൽ ശുചിമുറി മാലിന്യമടക്കമുള്ള മലിനജലം റോഡിലൂടെ പരന്നൊഴുകുന്നു. മെഡിക്കൽ കോളജ് ആശുപത്രിയുടെ ഒ.പി കൗണ്ടറിനു മുന്നിലാണ് ഓട നിറഞ്ഞ് ശുചിമുറി മാലിന്യം ഒഴുകുന്നത്. എസ്.ബി.ഐക്ക് എതിർവശത്ത് മാലിന്യം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി.

റോഡിന്‍റെ ഒരുവശത്തുകൂടിയാണ് മലിനജലം ഒഴുകുന്നതെങ്കിലും തിരക്കേറിയ റോഡിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മാത്രമല്ല, ഇരുചക്ര വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുമ്പോൾ മാലിന്യം ഒ.പി ബ്ലോക്കിനു മുന്നിൽ നടപ്പാതയിലൂടെ നടക്കുന്നവരുടെ ദേഹത്തേക്ക് തെറിക്കുകയും ചെയ്യും.

മഴപെയ്യുമ്പോൾ ഇത് റോഡിലൂടെ പരന്നൊഴുകും. രോഗികളും കൂട്ടിരിപ്പുകാരുമായും വിദ്യാർഥികളുമായി 24 മണിക്കൂറും ആളുകൾ നടക്കുന്ന റോഡിലൂടെ മാലിന്യം പരന്നൊഴുകുന്നത് വ്യാപകമായ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.

Tags:    
News Summary - Medical College: Toilet waste spills onto the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.