മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഒ​രു​ങ്ങു​ന്ന വി​ശ്ര​മ​കേ​ന്ദ്രം

മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കൊ​പ്പ​മെ​ത്തു​ന്ന കൂ​ട്ടി​രി​പ്പു​കാ​ർ ഇ​നി വി​ശ്ര​മി​ക്കാ​നി​ട​മി​ല്ലാ​തെ അ​ല​യേ​ണ്ടി​വ​രി​ല്ല. കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ഉ​റ​ങ്ങാ​ൻ ബെ​ഡും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളും അ​ട​ക്കം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള വി​ശ്ര​മ​കേ​ന്ദ്രം ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​വും.

രാ​ജ്യ​ത്ത് ത​ന്നെ ഏ​റ്റ​വും വ​ലി​യ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ എ​ള​മ​രം ക​രീം എം.​പി​യു​ടെ വി​ക​സ​ന​കാ​ര്യ ഫ​ണ്ടി​ൽ നി​ന്ന് 2.25 കോ​ടി വി​നി​യോ​ഗി​ച്ചാ​ണ് വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്. വി​ശ്ര​മ​കേ​ന്ദ്രം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യാ​വും. മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന് സെ​ക്യൂ​രി​റ്റി കാ​ബി​ൻ അ​ട​ക്ക​മു​ള്ള പ്ര​വേ​ശ​ന ക​വാ​ട​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ർ​ത്തി​യാ​ക്കും.

കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ഈ ​മാ​സം എ​ട്ടി​ന് വൈ​കീ​ട്ട് നാ​ലി​ന് കെ​ട്ടി​ട​ത്തി​ന് എ​ള​മ​രം ക​രീം എം.​പി നി​ർ​വ​ഹി​ക്കും. ഇ​രു നി​ല​ക​ളി​ലാ​യി 422 സ്ക്വ​യ​ർ മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ങ്ങു​ന്ന​ത്. താ​ഴെ നി​ല​യി​ൽ പു​രു​ഷ​ന്മാ​ർ​ക്കാ​ണ് സൗ​ക​ര്യ​പ്പെ​ടു​ത്തു​ക. ഇ​വി​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ഇ​രു​ന്ന് ഉ​റ​ങ്ങാ​ൻ സൗ​ക​ര്യ​മു​ള്ള റി​ക്ലൈ​ന​ർ ക​സേ​ര​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ത്ത​ര​ത്തി​ലു​ള്ള 40 ക​സേ​ര​ക​ൾ സ​ജ്ജീ​ക​രി​ക്കും. കൂ​ടാ​തെ പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കും. മു​ക​ൾ നി​ല പൂ​ർ​ണ​മാ​യും സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും. കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ഉ​റ​ങ്ങാ​ൻ 22 കി​ട​ക്ക​ക​ളാ​ണ് സ​ജ്ജീ​ക​രി​ക്കു​ക. ബാ​ത്ത്റൂം സൗ​ക​ര്യ​വും ഇ​തോ​ടൊ​പ്പം സ​ജ്ജീ​ക​രി​ക്കും. മു​ക​ൾ നി​ല‍യി​ലേ​ക്ക് പു​രു​ഷ​ന്മാ​ർ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ലേ​ബ​ർ റൂം ​വ​ഴി​യാ​യി​രി​ക്കും ഇ​വി​ടേ​ക്ക് പ്ര​വേ​ശ​നം.

ഗ​ർ​ഭി​ണി​ക​ൾ ലേബ​ർ റൂ​മി​ൽ ആ​യി​രി​ക്കു​മ്പോ​ൾ കൂ​ട്ടി​രി​പ്പു​കാ​ർ നി​ൽ​ക്കാ​നോ ഇ​രി​ക്കാ​നോ ഇ​ട​മി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തി​ന് പ​രി​ഹാ​രം എ​ന്ന നി​ല​ക്കാ​ണ് ഇ​ത്ത​ര​മൊ​രു സ​ജീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ഏ​റെ​കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് വി​ശ്ര​മ​കേ​ന്ദ്ര​മെ​ന്ന​ത്.

എം.​പി ഫ​ണ്ട് വി​നി​യോ​ഗി​ച്ച് മൂ​ന്നു വ​ർ​ഷം മു​മ്പ് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്രം എം.​പി​മാ​രു​ടെ വി​ക​സ​ന ഫ​ണ്ടി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പ​ദ്ധ​തി നീ​ളു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Medical College Maternal Child Care Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.