മെഡി. കോളജ് ആശുപത്രിയിലെ ആക്രമണം: പ്രതികൾക്കെതിരെ പുതിയ വകുപ്പ് ചേർത്തു

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് ഒ​രു വ​കു​പ്പു കൂ​ടി ചു​മ​ത്തി. 333 വ​കു​പ്പ് പ്ര​കാ​രം, ജീ​വ​ന​ക്കാ​ര​നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ചെ​ന്ന കു​റ്റ​മാ​ണ് പു​തു​താ​യി ചേ​ർ​ത്ത​ത്. ഇ​തു​കൂ​ടി ചു​മ​ത്തി​യ​തോ​ടെ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മാ​ത്രം വി​ചാ​ര​ണ ന​ട​ത്താ​വു​ന്ന കേ​സാ​യി. 10 വ​ർ​ഷം വ​രെ ത​ട​വ് ചു​മ​ത്താ​വു​ന്ന കേ​സാ​യ​തി​നാ​ലാ​ണി​ത്.

323 (ബോ​ധ​പൂ​ർ​വം പ​രി​ക്കേ​ൽ​പി​ക്ക​ൽ), 341 (അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വെ​ക്ക​ൽ), 332 (പൊ​തു​സേ​വ​ക​നെ ആ​ക്ര​മി​ക്ക​ൽ), 347 (ത​ട​ഞ്ഞു​വെ​ക്ക​ൽ), 308 (ക​ഠി​ന ദേ​ഹോ​പ​ദ്ര​വം) തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് നേ​ര​ത്തെ ചു​മ​ത്തി​യ​ത്. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ​ക്കാ​യി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ എ​തി​ർ​ത്തു. ആ​ക്ര​മി​ക്ക​പ്പെ​ട്ട സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് അ​ഡ്വ. ബ​വി​ല ഉ​മ്മ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​ക​ൾ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി വാ​ദം കേ​ട്ട​ശേ​ഷം വി​ധി​പ​റ​യാ​ൻ വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

കേ​സി​ൽ ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കോ​വൂ​ർ സ്വ​ദേ​ശി കെ. ​അ​രു​ൺ, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ ഇ​രി​ങ്ങാ​ട​ൻ പ​ള്ളി സ്വ​ദേ​ശി എ.​കെ. അ​ശി​ൻ, ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് സ്വ​ദേ​ശി കെ. ​രാ​ജേ​ഷ്, മാ​യ​നാ​ട്ടെ പി.​കെ.​എം. മു​ഹ​മ്മ​ദ് ഷ​ബീ​ർ, കോ​വൂ​ർ സ്വ​ദേ​ശി എം. ​സ​ജി​ൻ എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​ത്. മ​റ്റ് ര​ണ്ടു​പ്ര​തി​ക​ളെ ഇ​നി​യും അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ട്ടി​ല്ല.

മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​ക്സ് സ​ർ​വി​സ് മെ​ൻ -എ​ക്സ് സി.​എ.​പി.​എ​ഫ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വ്യാ​ഴാ​ഴ്ച സി​റ്റി പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. രാ​വി​ലെ 11ന് ​ടൗ​ൺ​ഹാ​ൾ പ​രി​സ​ര​ത്തു​നി​ന്നാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ക്കു​ക​യെ​ന്ന് ക​മ്മി​റ്റി അ​റി​യി​ച്ചു.

ആ​ഗ​സ്റ്റ് 31നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ക ക​വാ​ട​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ ഡി.​വൈ.​എ​ഫ്.​ഐ സം​ഘം ആ​ക്ര​മി​ച്ച​ത്. ഇ​ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​ന​മേ​റ്റ​ത്.

Tags:    
News Summary - Med. College hospital attack: New section added against accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.