ക്രമക്കേട് നടത്തിയെന്ന്​ പരാതിയുള്ളയാളെ തിരിച്ചെടുത്തു; ജോലി നഷ്​ടമായത് മറ്റൊരാൾക്ക്

പുതിയങ്ങാടി: സർക്കാർ നൽകുന്ന സൗജന്യ കിറ്റിലെ സാധനങ്ങളിൽ അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചതി​ന്‍റെ പേരിൽ പരാതിക്കിടയാക്കിയ ആളെ ജോലിക്ക് തിരിച്ചെടുത്തതോടെ മറ്റൊരാളുടെ തൊഴിൽ നഷ്​ടമായതായി പരാതി.

കുണ്ടൂപറമ്പ് മാവേലി സ്​റ്റോറിലെ മാനേജറും ദിവസവേതന തൊഴിലാളിയായ സ്ത്രീയും ചേർന്ന് നടത്തിയ ക്രമക്കേട് വാർത്തയാകുകയും മാനേജറെ സ്ഥലം മാറ്റുകയും ചെയ്​തിരുന്നു. സ്ത്രീ ജോലിക്ക് വരാതിരിക്കുകയും ചെയ്​തു.

എന്നാൽ, കഴിഞ്ഞ ദിവസം മുതൽ പരാതിക്കിടവരുത്തിയ സ്ത്രീ വീണ്ടും കുണ്ടൂപറമ്പിലെ മാവേലി സ്​റ്റോറിൽതന്നെ ജോലിയിൽ പ്രവേശിക്കുകയും അതേ മാവേലി സ്​റ്റോറിൽ എട്ടുവർഷമായി ദിവസവേതന തൊഴിലാളിയായിരുന്ന കുണ്ടൂപറമ്പ് സ്വദേശിനിയായ മറ്റൊരു സ്ത്രീയെ പിരിച്ചുവിടുകയും ചെയ്തതായാണ് പരാതി. 

Tags:    
News Summary - maveli store misconduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.