മേയർ ഒ. സദാശിവം വോളന്‍റീയർ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്നു
കോഴിക്കോട്: അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തക ദിനത്തിന്റെ ഭാഗമായി കേരള സർക്കാറിന്‍റെ കീഴിലുള്ള സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തിൽ ഒരു മാസമായി “സന്നദ്ധോത്സവം” എന്ന പേരിൽ വിവിധ പരിപാടികൾ നടത്തിവരുന്നു. 2026 ജനുവരി 20ന് കോഴിക്കോട് ജില്ലയിലെ വിവിധ കോളജുകളിൽ നിന്നുള്ള സന്നദ്ധ സേനാംഗങ്ങളുടെ മാർച്ചും കൂടിച്ചേരലും കോഴിക്കോട് പുതിയ ബീച് മുതൽ ഫ്രീഡം സ്ക്വയർ വരെ സംഘടിപ്പിച്ചു.
മേയർ ഒ. സദാശിവം വോളന്റീയർ മാർച്ചിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വോളന്റീയർ മാർച്ചിന് ശേഷമുള്ള ഒത്തുകൂടലിൽ വിവിധ കോളജുകളിൽ നിന്നും എത്തിച്ചേർന്ന സന്നദ്ധസേന വോളന്റീയർമാർ കലാപരിപാടികൾ അവതരിപ്പിച്ചു. കൂടുതൽ അർപ്പണ മനോഭവത്തോടെ സന്നദ്ധ പ്രവർത്തനം തുടരുമെന്ന ദൃഢപ്രതിജ്ഞയോടെ മാർച്ച് അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.