നാദാപുരം: കാണാനില്ലെന്ന് പറഞ്ഞ് മാതാവ് പരാതി നൽകിയ യുവാവിനെ വാഹനപരിശോധനക്കിടെ പൊലീസ് പിടികൂടി. നാദാപുരം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു. കാണാതായതായി മാതാവ് പരാതി നൽകിയ ചാലപ്പുറം സ്വദേശിയും ഇയ്യങ്കോട് താമസിക്കുകയും ചെയ്യുന്ന മഠത്തിൽ അനസാണ് (26) പെരിങ്ങത്തൂർ കായപ്പനച്ചിയിൽ വാഹനപരിശോധന നടത്തുന്നതിനിടെ ഞായറാഴ്ച പുലർച്ചെ നാദാപുരം പൊലീസിന്റെ പിടിയിലായത്.
പൊലീസ് ചോദ്യം ചെയ്യലിൽ കുടുംബസമേതം ഡൽഹിയിലായിരുന്നുവെന്ന് അനസ് പൊലീസിന് മൊഴിനൽകി. കഴിഞ്ഞമാസം 20ന് ഖത്തറിൽനിന്ന് കരിപ്പൂർ വിമാനത്താവളംവഴി നാട്ടിലേക്ക് പുറപ്പെട്ട അനസിനെ കാണാനില്ലെന്ന് ഈ മാസം ഏഴിനാണ് മാതാവ് നാദാപുരം പൊലീസിൽ പരാതി നൽകിയത്. വീട്ടിൽ യുവാവിനെ തേടി അജ്ഞാതർ എത്തിയതായും പരാതിയിലുണ്ടായിരുന്നു.
ഈ പരാതിക്ക് രണ്ട് ദിവസം മുമ്പ് ഖത്തറിൽനിന്ന് നാട്ടിലേക്ക് തിരിച്ച ജാതിയേരിയിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെ ഒന്നര മാസമായിട്ടും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വളയം പൊലീസിലും പരാതി നൽകിയിരുന്നു. ഇയാളും കോടതിയിൽ കീഴടങ്ങി ബംഗളൂരുവിലെ സഹോദരിയുടെ വീട്ടിലായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.