കടിയങ്ങാട്ട് കിണറ്റിൽ വീണ യുവതിയെ ഫയർ ഫോഴ്സ് രക്ഷിക്കുന്നു
പാലേരി: കടിയങ്ങാട് പുല്യോട്ടുമുക്കില് കാല്‍വഴുതി കിണറ്റിൽവീണ യുവതിക്ക് നാട്ടുകാരും ഫയർഫോഴ്സും രക്ഷകരായി. വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ പുല്യോട്ടുകുന്നുമ്മല് ഉണ്ണിമായയെയാണ് (24) രക്ഷിച്ചത്. നിസ്സാര പരിക്കേറ്റ ഇവരെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴ വന്നപ്പോൾ അയയില്‍നിന്ന് തുണിയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റിൽ വീഴുകയായിരുന്നു.
വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ കടിയങ്ങാട് പുത്തൻപുരയിൽ ശശിയും ചാമക്കാല ഉബൈദും കിണറ്റിലിറങ്ങി യുവതി മുങ്ങിപ്പോകാതെ രക്ഷയൊരുക്കി. പിന്നീട് പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിൽനിന്ന് സേനയെത്തി യുവതിയെയും രക്ഷിക്കാനിറങ്ങിയവരെയും സുരക്ഷിതമായി കരക്കെത്തിച്ചു. അസി. സ്റ്റേഷന് ഓഫിസര്‍ പി.സി. പ്രേമന്, എം. പ്രദീപന് എന്നിവരുടെ നേതൃത്വത്തിലെത്തിയ സേനയിൽ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍മാരായ പി.ആർ. സത്യനാഥ്, ജി.ബി. സനല്‍രാജ്, കെ.കെ. ശിഖിലേഷ്, എ.കെ. ഷിഗിന്‍ ചന്ദ്രന്, പി.എം. വിജേഷ്, പി.വി. മനോജ്, വി.കെ. ഷൈജു, ഹോംഗാര്‍ഡ് വി.കെ. ബാബു എന്നിവരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.