റജീന ഫെമി വരച്ച അറബി കാലിഗ്രാഫി ചിത്രങ്ങൾ

അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് റജീന ഫെമി

അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് താരമായിരിക്കുകയാണ് റജീന ഫെമി. കൊടുവള്ളി മണ്ണിൽക്കടവ് വടക്കേ കണിയാറക്കൽ ഇല്യാസ് - റാബിയ ദമ്പതികളുടെ ഏക മകളായ ഈ കലാകാരി കൈതപ്പൊയിൽ ലിസ കോളജിൽ നിന്ന്​ ഈ വർഷം ബി.എ ഇംഗ്ലീഷിൽ ബിരുദം നേടി ഇറങ്ങിയതാണ്.

ചിത്ര രചനയിൽ തൽപരയായ റജീന ഫെമി ലോക് ഡൗൺ കാലത്തെ ഒഴിവു സമയമാണ് അറബിക് കാലിഗ്രാഫിക്കായി വിനിയോഗിച്ചത്. ഖുർആൻ സൂക്തങ്ങളും അറബി പദങ്ങളുമായി വ്യത്യസ്തവും വൈവിദ്ധ്യവും ആകർഷണീയതയും നിറഞ്ഞ നൂറോളം കാലിഗ്രാഫികൾ റജീന ഫെമി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.

സൗത്ത് ഇന്ത്യയിലെ കാലിഗ്രാഫർ ആയ അബ്​ദുൾ കരീം കക്കോവ് (കരീം ഗ്രാഫി) ആണ് ഫെമിയുടെ പ്രധാന പ്രചോദനം. ഛായ ചിത്രങ്ങൾ, ബോട്ടിൽ ആർട്ട്‌, കപ്പിൾസ് നെയിം എന്നിവയും റജീന ഫെമിക്ക്​ വശമുണ്ട്. നിരവധി പേർ ചിത്രങ്ങൾ ആവശ്യപ്പെട്ട് സമീപിക്കുന്നതായി ഫെമി പറയുന്നു. @yazo_graphy എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ രചനകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT