ബം​ഗാ​ൾ സ്വ​ദേ​ശി അ​ൽ​ബി​നാ​സ് കി​ഷ്കോ​യെ തേ​ടി ബ​ന്ധു​ക്ക​ൾ കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യപ്പോ​ൾ

ഒടുവിൽ അവർ നാടിന്റെ തണലിൽ

കോഴിക്കോട്: അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടെ അജ്ഞാത രോഗികളായി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിയ മൂന്നുപേരെ ബന്ധുക്കളെ കണ്ടെത്തി സ്വദേശത്തേക്ക് തിരിച്ചയച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അൽബിനാസ് കിഷ്കോ (26), തമിഴനാട് സ്വദേശി ധനകോതി (46), മഹാരാഷ്ട്ര സ്വദേശി നിഷ (29) എന്നിവരാണ് സ്വദേശത്തേക്ക് മടങ്ങിയത്.

സാമൂഹിക പ്രവർത്തകൻ ശിവൻ മൂനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ബന്ധുക്കളെ കണ്ടെത്തിയത്. അൽബിനാസ് കിഷ്കോയെ കഴിഞ്ഞമാസം നാലിനാണ് വാഴക്കാട് പൊലീസ് കുതിരവട്ടത്ത് എത്തിച്ചത്.

ബന്ധുക്കൾ പൊലിസീൽ പാരാതി നൽകി അന്വേഷണം നടത്തുന്നതിനിടെയായിരുന്നു ശിവൻ മൂനത്തിൽ ബന്ധുക്കളെത്തേടി പൊലീസ് സ്റ്റേഷനിൽ വിളിച്ചത്. തുടർന്ന് ബന്ധുക്കളെത്തി യുവാവിനെ നാട്ടിലേക്ക് തിരികെകൊണ്ടുപോയി. ധനകോതിയെ വേങ്ങര പൊലീസാണ് മാനസികാരോഗ്യകേന്ദ്രത്തിൽലെത്തിച്ചത്. നിഷയെ ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാവാത്തതിനെത്തുടർന്ന് പൂനെയിലെ മുണ്ട്വാ സഖി വൺ സ്റ്റോപ് പുനരധിവാസ കേന്ദ്രത്തിലേക്കാണ് തിരിച്ചയച്ചത്.

Tags:    
News Summary - inmates of kuthiravattam mental hospital reunited with family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.