കുറ്റ്യാടി പുഴയോരത്തുനിന്ന് പിടിച്ചെടുത്ത മണൽചാക്കുകൾ
പയ്യോളി: കുറ്റ്യാടി പുഴയിൽ അനധികൃത മണലെടുപ്പ് വ്യാപകമായി. കോട്ടക്കൽ കുഞ്ഞാലിമരക്കാർ സ്മാരകത്തിന് പടിഞ്ഞാറ് ഭാഗത്തെ ബോട്ട് ജെട്ടിക്ക് സമീപമാണ് പുഴയിൽനിന്ന് മണലൂറ്റി വിൽപനക്കായി കടത്താൻ ശ്രമിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട വടകര തീരദേശ പൊലീസും തുറമുഖ വകുപ്പ് അധികൃതരും ചേർന്ന് പുഴയോരത്ത് നിറച്ചുവെച്ച നിലയിൽ നൂറോളം മണൽ ചാക്കുകളും രണ്ട് ഫൈബർ വള്ളങ്ങളും പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ ആറോടെയാണ് സംഭവം. വ്യാപക മണലൂറ്റൽ തീരദേശ പൊലീസ് നിരീക്ഷിക്കവെയാണ് ബോട്ട് ജെട്ടിക്ക് സമീപത്തെ ചാക്കുകൾ ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല. മണൽചാക്കുകൾ പിന്നീട് ലേലത്തിലൂടെ പോർട്ട് അധികൃതർ വിൽപന നടത്തി.
അനധികൃത മണലെടുപ്പ് വ്യാപകമായതോടെ ജോലിയില്ലാതെ കോട്ടക്കൽ, കറുകപ്പാലം പ്രദേശങ്ങളിലെ മണൽ തൊഴിലാളികൾ പട്ടിണിയിലായതിൽ വ്യാപക പ്രതിഷേധമാണുള്ളത്. പരിശോധനക്ക് തീരദേശ പൊലീസും വടകര പോർട്ട് കൺസർവേറ്റർ എ.കെ. തൃദീപും സംഘവും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.