കല്ലാച്ചി മാർക്കറ്റിന് പിൻവശത്തെ അനധികൃത മണ്ണെടുപ്പ് സ്ഥലം പഞ്ചായത്ത് അധികൃതർ പരിശോധിക്കുന്നു
നാദാപുരം: കല്ലാച്ചി ടൗണിനോട് ചേർന്ന് മത്സ്യ മാർക്കറ്റിനു പിറകിൽ സ്വകാര്യ വ്യക്തികൾ കുന്ന് ഇടിച്ചു നിരത്തുന്നതായി പരാതി. ജിയോളജി വകുപ്പിന്റേയോ, റവന്യൂ വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതി ഇല്ലാതെയാണ് ഈ പ്രവൃത്തി. അനധികൃത നടപടി കാരണം നേർത്ത മഴയിൽ പോലും കല്ലാച്ചി ടൗൺ പുഴയാവുന്ന അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.
കുന്നിടിച്ച സ്ഥലത്തെ മണ്ണും ചെളിയും നേരെ ടൗണിലേക്കാണ് ഒഴുകിയെത്തുന്നത്. ചെളി നിറഞ്ഞ വെള്ളം സമീപത്തെ ഓടകളിൽ ഒഴുകിയെത്തി കഴിഞ്ഞ ദിവസം കല്ലാച്ചി വഴിയുള്ള യാത്ര ദുഷ്കരമായിരുന്നു. പഞ്ചായത്ത് പരിധിയിൽ നീർച്ചാൽ നികത്തുന്നവർക്കെതിരെയും അനധികൃത മണ്ണ് ഖനനം നടത്തുന്നവർ ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ ഇന്നലെ ചേർന്ന നാദാപുരം ഗ്രാമഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ട്. ഇന്നലെ ലഭിച്ച രഹസൃ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റിന് പിൻവശത്ത് പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ സീന, ജീവനക്കാരായ കെ. ആതിര, സിബിജോബിത്ത്, കെ.ടി.കെ. അഷറഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.