വി​ഷ​ൻ ഫൗ​ണ്ടേ​ഷ​ന്റെ പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ച​പ്പോ​ൾ

വിഷൻ ഫൗണ്ടേഷൻ നിലവിൽവന്നു

കോ​ഴി​ക്കോ​ട്: ഉ​ത്ത​ര-​പ​ശ്ചി​മ-​പൂ​ർ​വ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഷ​ൻ ഫൗ​ണ്ടേ​ഷ​ന്റെ പ്ര​ഖ്യാ​പ​നം ന​ട​ന്നു. കോ​ഴി​ക്കോ​ട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ വി​ഷ​ൻ 2026 ചെ​യ​ർ​മാ​ൻ ടി. ​ആ​രി​ഫ​ലി എ​ൻ.​ജി.​ഒ​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ഉ​ത്ത​രേ​ന്ത്യ​യി​ലെ പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, ഉ​പ​ജീ​വ​ന മേ​ഖ​ല​ക​ളി​ലെ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് വി​ഷ​ൻ 2026ന്റെ ​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​മ്പ​ത് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. എ​ൻ​ജി​നീ​യ​ർ മ​മ്മ​ദ് കോ​യ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എം.​എ​സ്.​എ​സ്), എം.​എ. മെ​ഹ​ബൂ​ബ് (വൈ​സ് ചെ​യ​ർ​മാ​ൻ, ക്രി​ഡാ​യ് സൗ​ത്ത് ഇ​ന്ത്യ), മു​ഹ​മ്മ​ദ് ഷാ​ഫി (എം.​ഡി മി​നാ​ർ സ്റ്റീ​ൽ​സ്), കാ​രാ​ട​ൻ സു​ലൈ​മാ​ൻ (സി.​എം.​ഡി, കാ​രാ​ട​ൻ ലാ​ൻ​ഡ്സ്), ഡോ. ​ആ​യി​ഷ സ്വ​പ്ന (പ്രി​ൻ​സി​പ്പ​ൽ, ഫാ​റൂ​ഖ് കോ​ള​ജ്), ഇ​സ​ഡ്.​എ. അ​ഷ്‌​റ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സി​ജി), ഡോ. ​പി.​സി. അ​ൻ​വ​ർ (എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ, ഇ​ഖ്റ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ), കെ. ​സ​ജ്ജാ​ദ് (ട്ര​ഷ​റ​ർ, വി​സ്‌​ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ), അ​ഡ്വ. മു​ഹ​മ്മ​ദ് ഹ​നീ​ഫ് (വൈ​സ് പ്ര​സി​ഡ​ന്റ് കേ​ര​ള ന​ദ്‍വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ മ​ർ​ക​സു​ദ്ദ​അ​വ), റ​സാ​ഖ് പാ​ലേ​രി (സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ), പി.​ഐ. നൗ​ഷാ​ദ് (ചെ​യ​ർ​മാ​ൻ, പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ), റ​ജീ​ന ബീ​ഗം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള, വ​നി​ത വി​ഭാ​ഗം), ഡോ. ​ഔ​സാ​ഫ് അ​ഹ്‌​സ​ൻ, ഡോ. ​അ​സീ​സ് ത​രു​വ​ണ, എം.​എം. സു​ബൈ​ർ, പി.​ടി. ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വി​ഷ​ൻ ഫൗ​ണ്ടേ​ഷ​ന്റെ ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ സ​മാ​പ​നം നി​ർ​വ​ഹി​ച്ചു. എം. ​സാ​ജി​ദ് സ്വാ​ഗ​ത​വും കെ. ​അ​ഷ്ക​റ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

News Summary - Vision Foundation comes into existence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.