ജെന്നറ്റ് ജോബി

ലൈംഗികാതിക്രമം; യുവാക്കൾ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ ജെന്നറ്റ് ജോബി (40) നെയാണ് ടൗണ്‍ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ ദിവസം നഗരത്തിലെ ലോഡ്ജിലേക്ക് വിളിപ്പിക്കുകയും പണം നൽകാമെന്നു പറഞ്ഞു കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു.

കുട്ടിയുടെ പരാതിയിൽ ടൗണ്‍പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ ടൗണ്‍ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ്, വിഷ്ണു സിറ്റി ക്രൈം സ്കോഡ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, അനീഷ് മുസ്സേൻവീട്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവരടങ്ങുന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ​ന്നി​യ​ങ്ക​ര തി​രു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി പി​ടി​യി​ൽ. ന്യൂ ​വേ​ള്‍ഡ് ഹൗ​സി​ല്‍ സു​മേ​ഷ് റാ​വു​വി(44) നെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ഗ​സ്റ്റ് ആ​റി​ന് പെ​ണ്‍കു​ട്ടി സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ ഉ​റ​ങ്ങു​ന്ന സ​മ​യം സു​ഹൃ​ത്തി​ന്റെ അ​മ്മ​യു​ടെ സു​ഹൃ​ത്ത് ആ​യ പ്ര​തി റൂ​മി​ൽ വെ​ച്ച് പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും, വീ​ട്ടി​ൽ നി​ന്ന് പോ​കാ​നി​റ​ങ്ങി​യ അ​തി​ജീ​വി​ത​യോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും, പ്ര​തി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് വെ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. 

സു​മേ​ഷ് റാ​വു

 

Tags:    
News Summary - Sexual assault; Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.