പി​ടി​യി​ലാ​യ അ​ൻ​ഫാ​സ്

മു​ക്ക​ത്ത് കൊ​ക്കെ​യ്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മു​ക്കം: മു​ക്ക​ത്ത് വീ​ണ്ടും വ​ൻ ല​ഹ​രി വേ​ട്ട. 20 ഗ്രാം ​കൊ​ക്കെ​യ്നു​മാ​യി യു​വാ​വി​നെ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്.​പി. മെ​റി​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റം എ​ട​വ​ണ്ണ , അ​യി​ന്തൂ​ർ സ്വ​ദേ​ശി മ​ണ്ണി​ൽ ക​ട​വ​ൻ അ​ൻ​ഫാ​സ് (27) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ മു​ക്കം ടൗ​ണി​ൽ പി​സി ജ​ങ്ഷ​ന് സ​മീ​പം റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ​യും മു​ക്കം പൊ​ലീ​സി​ന്‍റെ​യും പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ല​ഹ​രി വി​ൽ​പ​ന​ക്കാ​യി എ​ത്തി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​വു​ന്ന​ത്. കൊ​ക്കെ​യ്ൻ ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ എ​ത്തി​ക്കു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഗ്രാ​മി​ന് പ​തി​നാ​യി​രം രൂ​പ വ​രെ വി​ല വ​രു​ന്ന​താ​ണ് ഇ​ത്. ഇ​പ്പോ​ൾ പി​ടി​കൂ​ടി​യ കൊ​ക്കെ​യ്ന് ര​ണ്ട് ല​ക്ഷം രൂ​പ​ക്ക് മു​ക​ളി​ൽ വി​ല വ​രും.

അ​ത് കൊ​ണ്ട് ത​ന്നെ സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത ശ്രേ​ണി​യി​ലു​ള്ള​വ​രും ചെ​റു​പ്പ​ക്കാ​രു​മാ​ണ് ഇ​തി​ന്‍റെ ഉ​പ​യോ​ക്താ​ക്ക​ളെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും ഇ​യാ​ൾ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ മ​ല​പ്പു​റം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് ഗ്രാ​മോ​ളം കൊ​ക്കെ​യ്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Youth arrested with cocaine in Mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.