ഹയർ സെക്കൻഡറി ജൂനിയർ ടീച്ചേഴ്സ് ഫെഡറേഷന്‍റെ ശില്പശാല കോഴിക്കോട് ശിക്ഷക് സദനിൽ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു 

ഹയർ സെക്കൻഡറി ജൂനിയർ ടീച്ചേഴ്സ് ഫെഡറേഷൻ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: ഹയർ സെക്കൻഡറി ജൂനിയർ ടീച്ചേഴ്സ് ഫെഡറേഷന്‍റെ (എച്ച്.ജെ.ടി.എഫ്) രണ്ടു ദിവസത്തെ ശില്പശാല കോഴിക്കോട് ശിക്ഷക് സദനിൽ നടന്നു. കവിയും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആർ.ഡി.ഡി സന്തോഷ് കുമാർ എം, എസ്.സി.ഇ.ആർ.ടി മുൻ ഗവേഷകനും പ്രിൻസിപ്പലുമായ കെ.വി. മനോജ് എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു.

സംസ്ഥാന പ്രസിഡന്‍റ് സുനിൽ എം. ആൻറണി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ സ്വാഗതവും സംസ്ഥാന ട്രഷറർ കെ. റഹീം നന്ദിയും പറഞ്ഞു. വിവിധ ഹയർ സെക്കൻഡറി സംഘടനാ നേതാക്കളായ സിജു (കെ.എ.എച്ച്.എസ്.ടി.എ), സെബാസ്റ്റ്യൻ ജോൺ (എ.എച്ച്.എസ്.ടി.എ), എൻ.പി.എ. കബീർ (കെ.എസ്.ടി.എം), മുജീബ് (എച്ച്.എസ്.എസ്.ടി.എ), ലദീപ് കുമാർ (കെ.എച്ച്.എസ്.ടി.യു) എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 

Tags:    
News Summary - HJTF two-day workshop calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.