പരുത്തിപ്പാറയിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു
രാമനാട്ടുകര: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ പരിധിയിലെ പരുത്തിപ്പാറ, പള്ളിമേത്തൽ പ്രദേശത്തെ ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുകയും വിൽപന നടത്തുകയും ചെയ്ത സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. ലൈസൻസ് പ്രദർശിപ്പിക്കാതിരുന്ന സ്ഥാപനങ്ങളോട് എത്രയും പെട്ടെന്ന് ലഭ്യമാക്കാനും ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നവർ ഉടനടി ഹെൽത്ത് കാർഡ് എടുക്കുവാൻ നിർദേശിച്ചു.
പരിശോധനക്ക് രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രുതി, ഐ. നിസ്ന, ജന്ന ഷെറിൻ, ടി. നിസ്മ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.