Posted On
date_range Updated On
date_range ജീവനക്കാരിക്ക് പീഡനം: ജൂനിയർ സൂപ്രണ്ടിനെതിരെ അന്വേഷണം
കോഴിക്കോട്: സിവിൽ സ്റ്റേഷനിൽ ഓണാഘോഷത്തിനിടെ ജൂനിയർ സൂപ്രണ്ട് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. തുടർന്ന് ജൂനിയർ സൂപ്രണ്ടിനെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ 28ന് സിവിൽ സ്റ്റേഷനിൽ ജീവനക്കാരുടെ ഓണാഘോഷ പരിപാടിക്കിടെ കെ. സെക്ഷൻ ജൂനിയർ സൂപ്രണ്ട് ഉദ്യോഗസ്ഥയെ കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന്, ഉദ്യോഗസ്ഥ എ.ഡി.എമ്മിന് പരാതി നൽകി. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോട്ട് സമർപ്പിക്കാൻ ഇലക്ഷൻ വിഭാഗം എ.ഡി.എം ആഭ്യന്തര അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം പരാതി പൊലീസിന് കൈമാറുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.