കുറ്റ്യാടി: നക്സൽ ആക്രമണം ഉൾപ്പെടെ വിവിധ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍റെ പഴയ കെട്ടിടം പൊളിക്കുന്നു. 1969 ഡിസംബർ 18 നാണ് പതിനഞ്ചോളം പേരടങ്ങിയ നക്സൽ സംഘം കെട്ടിടം ആക്രമിച്ചത്. വാതിൽ മഴുകൊണ്ട് കുത്തിപ്പൊളിക്കുകയും ജനലിലൂടെ അകത്തേക്ക് നാടൻ ബോംബ് എറിയുകയും ചെയ്തു.
ബോംബേറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ പ്രഭാകരന്റെ കൈ തകരുകയും പാറാവിലുണ്ടായിരുന്ന പൊലീസുകാരൻ വെടിവെച്ചപ്പോൾ പെരുവണ്ണാമൂഴി വേലായുധൻ എന്ന നക്സലൈറ്റ് മരിക്കുകയും ചെയ്തു.
പ്രതികളെല്ലാം പിന്നീട് പല ഭാഗങ്ങളിൽ നിന്നായി പിടിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പാലേരി തോട്ടത്താങ്കണ്ടി സി.എച് കടുങ്ങോൻ (83) മാത്രമാണ് അവരിൽ ഇന്ന് ജീവിച്ചിരിക്കുന്നത്. സ്റ്റേഷനിലെ ആയുധങ്ങൾ കവർന്ന് കുടിയാൻമാരെ ഉപദ്രവിക്കുന്ന ജന്മിമാരുടെ വീടാക്രമിച്ച് പണം കവർന്ന് വയനാട്ടിലെ ആദിവാസികൾക്ക് നൽകാനാണ് ആക്രമണം സംഘടിപ്പിച്ചതെന്ന് കുടുങ്ങോൻ പറയുകയുണ്ടായി.
നക്സൽ ആക്രണം നടന്ന ഓടുമേഞ്ഞ കെട്ടിടംപൈതൃക കെട്ടിടംപോലെ ഇക്കാലംവരെ സംരക്ഷിച്ചിരുന്നു. ജീർണാവസ്ഥയിലായതിനാൽ പൊളിച്ചു നീക്കാൻ കരാർ നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.