സുൽഫിക്കർ
Posted On
date_range Updated On
date_range മുക്കം സ്വദേശി സൗദിയിലെ ബൈഷിൽ മരിച്ച നിലയിൽ
ബൈഷ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലുൾപ്പെട്ട ബൈഷിലെ താമസസ്ഥലത്തിന് സമീപം മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശിയായ എടലമ്പാട് മുരിങ്ങാപുരായി കറുത്തപറമ്പ് കോയിസ്സന്റെ മകൻ സുൽഫിക്കർ (42) ആണ് മരിച്ചത്.
ജിസാൻ ബൈഷിലെ അരാംകോ പദ്ധതിയിൽ ഇറാദത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ ജോലി കഴിഞ്ഞ് മുറിയിലെത്തി വിശ്രമിക്കുകയായിരുന്ന സുൽഫിക്കറിനെ പിന്നീട് കമ്പനിയിലെ മറ്റു ജീവനക്കാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം തുടർനടപടികൾക്കായി ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ സമീർ അമ്പലപ്പാറയുടെയും ബൈഷ് ഏരിയ കെ.എം.സി.സി പ്രവർത്തകരുടെയും നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു. പരേതന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.