വടകര: വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്ന സ്ത്രീകളും പുരുഷന്മാരും പിടിയിൽ. വടകര കീർത്തി തിയറ്ററിന് സമീപത്തെ വാടക വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പെൺവാണിഭ സംഘം പിടിയിലായത്. സ്പാ സെന്റർ തുടങ്ങാനെന്ന പേരിൽ രണ്ടാഴ്ചമുമ്പ് വാടകക്കെടുത്ത വീട്ടിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. രണ്ട് യുവതികളും നടത്തിപ്പുകാരൻ ഉൾപ്പെടെ നാല് പുരുഷന്മാരുമാണ് വീട്ടിലുണ്ടായിരുന്നത്.
കണ്ണൂർ സ്വദേശിയായ ഉണ്ണി എന്ന യുവാവാണ് വീട് വാടകക്കെടുത്തത്. യുവതികൾ ബംഗളൂരു, തൃശൂർ സ്വദേശികളാണ്. ഉണ്ണിയെയും ഇവിടെയെത്തിയ രണ്ട് വില്ല്യാപ്പള്ളി സ്വദേശികളെയും ഒരു കക്കട്ടിൽ സ്വദേശിയെയുമാണ് വടകര ഇൻസ്പെക്ടർ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. പണവും ഒരുസഞ്ചി നിറയെ ഗർഭനിരോധന ഉറകളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.
മുമ്പ് വടകരയിൽ സ്പാ സെന്റർ നടത്തിയയാൾ തന്നെയാണ് ഈ കേന്ദ്രത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. നേരത്തെ ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് ഇടപെട്ട് നിർത്തിക്കുകയായിരുന്നു. ഇതേ സ്ഥലം കേന്ദ്രീകരിച്ച് വീണ്ടും സ് പാ സെന്റർ തുടങ്ങാനെന്ന പേരിൽ വീട് വാടകക്കെടുത്ത് പെൺവാണിഭം തുടങ്ങുകയായിരുന്നു. വാട്സ് ആപ് വഴി ചിത്രങ്ങൾ അയച്ചുനൽകിയാണ് ആവശ്യക്കാരെ ഇവിടേക്ക് എത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.