ഫ്രഷ് കട്ട്; കര്‍ശന ഉപാധികളോടെ പ്ലാന്റിന് പ്രവര്‍ത്തനാനുമതി

കോ​ഴി​ക്കോ​ട്​: സം​ഘ​ര്‍ഷ​ത്തെ തു​ട​ര്‍ന്ന് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​യ ഫ്ര​ഷ് ക​ട്ട് അ​റ​വു​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്റി​ന് പ്ര​വ​ര്‍ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ര്‍ശ​ന ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി. ജി​ല്ല ക​ല​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സി​ങി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ഡി​സ്ട്രി​ക്ട് ലെ​വ​ല്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ ആ​ൻ​ഡ് മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി (ഡി.​എ​ൽ.​എ​ഫ്.​എം.​സി) യു​ടേ​താ​ണ് തീ​രു​മാ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ്, ശു​ചി​ത്വ മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ പ്ലാ​ന്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍ട്ടി​നെ തു​ട​ര്‍ന്നാ​ണി​ത്.

പ്ലാ​ന്റി​ലെ പ്ര​തി​ദി​ന മാ​ലി​ന്യ സം​സ്‌​ക​ര​ണം 25 ട​ണ്ണി​ല്‍നി​ന്ന് 20 ട​ണ്ണാ​യി കു​റ​ക്കും. ദു​ര്‍ഗ​ന്ധം കു​റ​ക്കു​ന്ന​തി​നാ​യി വൈ​കീ​ട്ട് ആ​റു മ​ണി മു​ത​ല്‍ രാ​ത്രി 12 വ​രെ പ്ലാ​ന്റി​ന്റെ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വെ​ക്കും. പ​ഴ​കി​യ അ​റ​വ് മാ​ലി​ന്യ​ങ്ങ​ള്‍ പ്ലാ​ന്റി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് പൂ​ര്‍ണ​മാ​യി നി​ര്‍ത്തി​വെ​ക്കു​ക​യും പു​തി​യ മാ​ലി​ന്യ​ങ്ങ​ള്‍ മാ​ത്രം സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്യ​ണം. പ്ലാ​ന്റി​ലേ​ക്ക് മാ​ലി​ന്യം കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റ​ണം.

സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ലെ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്റാ​യ ഇ.​ടി.​പി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​തി​നാ​യി ഇ.​ടി.​പി​യി​ലെ വെ​ള്ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ എ​ൻ.​ഐ.​ടി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ദു​ര്‍ഗ​ന്ധം പ​ര​മാ​വ​ധി കു​റ​ക്കു​ന്ന​തി​ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ കൗ​ണ്‍സി​ല്‍ ഓ​ഫ് സ​യി​ന്റി​ഫി​ക് ആ​ൻ​ഡ് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ റി​സ​ര്‍ച്ചി​ന്റെ (എ​ൻ.​ഐ.​ഐ.​എ​സ​സ്.​ടി) സ​ഹാ​യ​ത്തോ​ടെ പ​ഠ​നം ന​ട​ത്തു​ക​യും അ​തി​ന​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്യും.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ്, ശു​ചി​ത്വ മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ പ്ലാ​ന്റി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി നി​രീ​ക്ഷി​ക്കും. നി​ബ​ന്ധ​ന​ക​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ജി​ല്ല ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍, റൂ​റ​ല്‍ എ​സ്.​പി ഇ.​കെ. ബൈ​ജു, മറ്റ് ഉദ്യോഗസ്ഥർ, ഫ്ര​ഷ് ക​ട്ട് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഒരാൾകൂടി പിടിയിൽ

താമരശ്ശേരി: അമ്പായതോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ സമരത്തിൽ പങ്കെടുത്ത ഒരാളെക്കൂടി താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടത്തായ് കരിങ്ങാംപൊയിൽ കെ.പി. നിയാസ് അഹമ്മദിനയാണ് പൊലീസ് പിടികൂടി യത്. ഇതോടെ പൊലീസ് പിടിയിലായവരുടെ എണ്ണം 14 ആയി. 

സമരം വീണ്ടും തുടങ്ങുമെന്ന് സമരസമിതി

താമരശ്ശേരി: ഫ്രഷ് കട്ട് ഫാക്ട‌റി തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള ദുരിതബാധിതരും സമരസഹായ സമിതിയും വെള്ളിയാഴ്ച മുതൽ വീണ്ടും സമരരംഗത്ത് ഇറങ്ങുമെന്ന് സമിതി ചെയർമാൻ ബാബു കുടുക്കിൽ അറിയിച്ചു. ഫാക്ടറി അടച്ചുപൂട്ടുന്നതുവരെ ജനങ്ങൾ സമരരംഗത്ത് ഉണ്ടാവുമെന്നും ബന്ധപ്പെട്ട അധികൃതരെല്ലാം ഫ്രഷ് കട്ട് മുതലാളിമാരോടൊപ്പമാണെന്നതിന്റെ തെളിവാണ് പ്ലാന്റ് തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

News Summary - Fresh Cut; Plant granted permission to operate with strict conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT