താമരശ്ശേരി റസ്റ്റ് ഹൗസിൽ പി.കെ.ഫിറോസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ഫ്രഷ് കട്ട് പ്ലാന്റു ബന്ധപ്പെട്ട് നടന്ന ചർച്ച
താമരശ്ശേരി: ഹൈകോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിൽ സംസ്കരണം നിർത്തി വെക്കാൻ താമരശ്ശേരി റസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ധാരണയായി. തുടർന്ന് പി.കെ.ഫിറോസ് എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ഫ്രഷ് കട്ടിലേക്കുള്ള വഴി തടഞ്ഞുള്ള ഉപരോധസമരം അവസാനിപ്പിച്ചു.
മാലിന്യ സംസ്കരണം നിർത്തിവെക്കുന്നതോടൊപ്പം ഫ്രഷ് കട്ട് പ്ലാന്റിലേക്ക് വാഹനങ്ങൾ കടത്തിവിടേണ്ടതില്ലെന്നും ധാരണയായതായി എം.എൽ.എ അറിയിച്ചു. കമ്പനി ഉടമകളുമായി നടന്ന ചർച്ചയിൽ മുൻ മന്ത്രി ഡോ:എം.കെ മുനീർ, പി.കെ ഫിറോസ് എം.എൽ.എ, എം.എ.റസാക്ക് .എൽ.എ, സി.കെ.കാസിം എം.എൽ.എ, മരശ്ശേരി ഡി.വൈ.എസ്.പി കെ.വി.ബോസ് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ്
സജീന ടീച്ചർ, സമരസമിതി നേതാക്കളായ കുടുക്കിൽ ബാബു, പുഷ്പാനന്ദൻ , കെ.കെ മുജീബ്, വാർഡ്മെമ്പർ ടി.കെ ജീലാനി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.