കോഴിക്കോട്: നിയമം ലംഘിച്ച് വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ യാത്ര. ടാക്സി വാഹനങ്ങളിൽ സർക്കാർ ബോർഡ് വെച്ചാണ് ഉദ്യോഗസ്ഥർ നടക്കുന്നത്. കലക്ടറേറ്റ് മുറ്റത്താണ് സർക്കാർ ബോർഡ് വെച്ച ടാക്സികളുടെ എണ്ണം പെരുകുന്നത്.
നടപടിയെടുക്കേണ്ട മോട്ടോർ വാഹനവകുപ്പിന്റെ മൂക്കിനുതാഴെയാണ് നിയമലംഘനം. ജില്ല ഡെവലപ്മെന്റ് കമീഷണറുടെ ടാക്സി, കെ-റെയിൽ തഹസിൽദാറുടെ ടാക്സി എന്നിവയും സർക്കാർ ബോർഡ് വെച്ചാണ് റോഡിലിറക്കുന്നത്. വാഹനപരിശോധന, ടോൾ എന്നിവയിൽനിന്ന് രക്ഷപ്പെടുന്നതിനായി വാഹനങ്ങൾ ഇത്തരം ബോർഡുകൾ ഉപയോഗിക്കുന്നതിനെപ്പറ്റി അടുത്തിടെ ഹൈകോടതി ഡിവിഷൻ ബെഞ്ച് നടപടി സ്വീകരിക്കാൻ പരാമർശം നടത്തിയിരുന്നു.
സർക്കാർ ബോർഡ് വെച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനും മോട്ടോർ വാഹന എൻഫോഴ്സ്മെന്റിനും നിർദേശം നൽകിയിട്ടും നടപടിയില്ലാത്ത അവസ്ഥയാണ്. ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ടാക്സി ഉടമകൾ പിഴയൊടുക്കേണ്ടിവരുന്ന അവസ്ഥയുള്ളതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.