ഇ.കെ. അബ്ദുൾ സലിമിന് ഫയർ സർവീസ് ദേശീയ പുരസ്കാരം

കോഴിക്കോട്: കോഴിക്കോട് മുക്കം സ്വദേശിയും മലപ്പുറം ഫയർ ആൻഡ് റസ്ക്യു സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുമായ ഇ.കെ. അബ്ദുൾ സലിമിന് ഫയർ സർവീസ് ദേശീയ പുരസ്കാരം. സ്തുത്യർഹ സേവനത്തിന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫയർ സർവീസ്, സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ് ഡയറക്ടർ ജനറൽ നൽകുന്ന ഡിസ്കിനും കമന്റേഷൻ സർട്ടിഫിക്കറ്റിനുമാണ് അർഹനായത്. ദേശീയ അഗ്നിശമന വാരത്തോടനുബന്ധിച്ചാണ് അവാർസുകൾ പ്രഖ്യാപിച്ചത്.

2020 മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അർഹനായ  അബ്ദുൾ സലിം സോഷ്യൽ മീഡിയാ ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്. 2019 ലെ കവളപ്പാറയിലെ പ്രകൃതി ദുരന്തസമയത്ത് രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടു കൊണ്ട് സലിം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പുകൾ ഏറെ വൈറലായിരുന്നു. ഈ കുറിപ്പുകൾക്ക് കേരളാ ഫയർ ആൻഡ് റസ്ക്യു സർവീസസ് ഡയറക്ടർ ജനറലിന്റെ കമൻ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 1993 ൻ പോലീസുകാരനായി സർവീസ് ആരംഭിച്ച മലബാർ സ്പെഷ്യൽ പൊലീസിന്റെ പഴയ ഗോൾകീപ്പർ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും രക്ഷാപ്രവർത്തനം സംബന്ധിച്ച ബോധവൽക്കരണ ക്ലാസുകൾ നടത്തിയും ശ്രദ്ധേയനാണ്. കുട്ടികളുടെ മുങ്ങിമരണങ്ങൾ പ്രതിരോധിക്കാനായി സ്കൂൾ വിദ്യാർത്ഥികളെ നീന്തലും സുരക്ഷിതമായ രക്ഷാപ്രവർത്തനവും പരിശീലിപ്പിക്കുന്നതിന് സിവിൽ ഡിഫൻസിൻ്റെ സഹകരണത്തോടെ മലപ്പുറം ജില്ലാ ഫയർ ആൻഡ് റസ്ക്യു സർവീസസ് നടത്തുന്ന "മിടിപ്പ് " എന്ന ജലസുരക്ഷാ പരിപാടി ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു ഇതിൻ്റെ കോ ഓർഡിനേറ്റവും പരിശീലകനുമാണ് അബ്ദുൾ സലിം. 2007 ലെമിഠായിത്തെരുവ് അഗ്‌നിബാധ, 2012 ലെ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍, 2018 ലെ വെള്ളപ്പൊക്കം, അരീക്കോട് ഓടക്കയം ഉരുള്‍പൊട്ടല്‍, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍ എന്നിവയിൽ ശ്രദ്ധേയമായ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ കോച്ചിംഗ് ലൈസൻസ് നേടിയ സലിമിൻ്റെ പരിശീലനമികവിലാണ് സംസ്ഥാന ഫയർ സർവീസ് ഫുട്ബോർ ടീം രണ്ടുതവണ ദേശീയ ചാംപ്യന്മാരായത്. തിരൂര്‍, മുക്കം, മഞ്ചേരി, വെള്ളിമാടുകുന്ന്, നിലമ്പൂര്‍ , രാമവർമപുരം സിവിൽ ഡിഫൻസ് അക്കാദി എന്നിവിടങ്ങളിൽജോലി ചെയ്തിട്ടുണ്ട്. പരേതനായ ഉല്‍പുറത്ത് കുഞ്ഞിമൊയ്തീന്റേയും ഖദീജയുടേയും മകനാണ്. കാസര്‍ഗോഡ് പള്ളിക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ആമിനയാണ് ഭാര്യ. ആന്‍സില്‍,അലന മക്കളാണ്.

Tags:    
News Summary - Fire service national award to Abdul saleem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.