താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ചുമർഭാഗങ്ങൾ കത്തിയനിലയിൽ
താമരശ്ശേരി: താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി കെട്ടിടത്തിൽ തീപിടിത്തം. മെയിൻ സ്വിച്ച്, എം.സി.ബി, വയറിങ് എന്നിവക്ക് പുറമെ മുറിക്കകത്തെ മേൽക്കൂരയുടെ ഭാഗവും കത്തിനശിച്ചു.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. പരിപാലകൻ ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് തീയണച്ചത്. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും അതിനുമുമ്പുതന്നെ പൊലീസ് തീയണച്ചിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്ത് എത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.