പേരാമ്പ്ര: എരവട്ടൂരിലെ എം.ആര്‍.പി.എൽ ഇന്റിമേറ്റ് പെട്രോള്‍ പമ്പിൽ തീപിടിത്തം. ശനിയാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു അപകടം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഡീസലും പെട്രോളും മാറ്റുന്നതിനിടെയാണ് അപകടം.
പെട്രോള്‍ ടാങ്കിന്റെ മോട്ടോറില്‍നിന്ന് തീപ്പൊരി ഉണ്ടായതാണെന്ന് കരുതുന്നു. ഉടൻ ജീവനക്കാര്‍ അഗ്‌നിശമന സംവിധാനം ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചു. സമീപവാസികള്‍ പേരാമ്പ്ര അഗ്നിരക്ഷ പ്രവര്‍ത്തകരെ വിവരം അറിയിച്ചു.
ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പെട്രോള്‍ പമ്പ് തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് കലക്ടറുടെ ഉത്തരവുണ്ട്. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.