സുവർണയും ഭർത്താവും പണി തീരാത്ത വീടിനു മുന്നിൽ

2.5 ലക്ഷം കടമെടുത്തു, ഒരു ലക്ഷത്തിലേറെ അടച്ചു; ഇനിയും 5.25 ലക്ഷം അടക്കണെമന്ന് ബാങ്ക്, ജപ്തി ഭീതിയിൽ ഒരു കുടുംബം

കൂരാച്ചുണ്ട് : രോഗിയായ ഭർത്താവിനേയും പ്രായമായ മാതാവിനെയും വിദ്യാർഥികളായ രണ്ട് മക്കളേയും കൂട്ടി എങ്ങോട്ടാണ് പോകേണ്ടതെന്ന് കക്കയം വാക്കട സുവർണക്ക് (46) ഒരു നിശ്ചയവും ഇല്ല. ഈ മാസം 30 നുളളിൽ ബാലുശ്ശേരി കെ.ഡി.സി ബാങ്കിൽ 5.25 ലക്ഷം രൂപ അടച്ചില്ലെങ്കിൽ ഈ കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യും.

ഭർത്താവ് രാമചന്ദ്രന് തലച്ചോറിൽ ട്യൂമർ ബാധിച്ചതോടെ ചികിത്സക്ക് വലിയൊരു തുക ചിലവായി. നിത്യ ചെലവിനു പോലും പ്രയാസത്തിലാണ്. ഇതിനിടെ ഹോട്ടൽ തുടങ്ങാൻ കെ.ഡി.സിയിൽ വീടും സ്ഥലവും പണയപ്പെടുത്തി 2011 ൽ 2.5 ലക്ഷം രൂപ കടമെടുത്തു. ഭർത്താവിന്റെ ചികിത്സക്കിടയിൽ ഹോട്ടൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല.

വരുമാനം നിലച്ചതോടെ ബാങ്കിലെ തിരിച്ചടവും മുടങ്ങി. നാട്ടുകാരുടെ സഹകരണത്തോടെ ഒരു ലക്ഷം രൂപ ബാങ്കിൽ തിരിച്ചടച്ചിരുന്നെങ്കിലും ഇപ്പോഴും പലിശ സഹിതം 5.25 ലക്ഷം രൂപ ബാധ്യതയുണ്ട്. സർക്കാർ സഹായത്തോടെ നിർമിച്ച വീട് പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല.

പ്ലാസ്റ്റിക് ഷീറ്റ് മറച്ചും മറ്റുമാണ് ചോർച്ച ഒഴിവാക്കുന്നത്. പണി തീർന്നില്ലെങ്കിലും കയറിക്കിടക്കാൻ ഒരു വീടുണ്ടായിരുന്നു. എന്നാൽ ബാങ്ക് വായ്പ അടച്ചിട്ടില്ലെങ്കിൽ വീട് പോലും നഷ്ടമാകുമെന്നാണ് ഇവർ ഭയക്കുന്നത്. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

അക്കൗണ്ട് നമ്പർ - 67168449957, IFSC Code - SBIN0070314, ഗൂഗിൾ പേ നമ്പർ: 9495859529

Tags:    
News Summary - A family in fear of foreclosure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.