അപകടത്തിൽപ്പെട്ടു തകർന്ന കാർ
Posted On
date_range Updated On
date_range അപകടത്തിൽ പെട്ട കാറിൽ ലഹരിവസ്തുക്കൾ
വെള്ളിമാട്കുന്ന്: ലഹരി വസ്തുക്കൾ കടത്തുകയായിരുന്ന കാർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് രണ്ടു പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 11.45 ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഐ 10 കാറാണ് മൂഴിക്കലിൽ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾക്ക് മുഖത്ത് സാരമായ പരിക്കേറ്റു. നാട്ടുകാർ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
എന്നാൽ അത്യാഹിത വിഭാഗത്തിൽ നിന്ന് ഇരുവരും മുങ്ങി. ചേവായൂർ പൊലീസ് കാർ പരിശോധിച്ചപ്പോൾ പിൻസീറ്റിനുള്ളിൽ രണ്ടു പെട്ടികളിലായി സൂക്ഷിച്ച ലഹരിമരുന്ന് കണ്ടെത്തി. മെഡിക്കൽ കോളജ് പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തി. പ്രതികളെക്കുറിച്ച് സ്വകാര്യ ആശുപത്രികൾക്ക് വിവരം നൽകിയിട്ടുണ്ട്. കെ.എൽ 10 എ.കെ. 6431 കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂനൂർ സ്വദേശിയുടെ ഉടമസ്ഥതയിലാണ് കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.