ലഹരി അക്രമ പ്രവണത: ഭരണകൂടവും ഹിംസാത്മക വിദ്യാർഥി രാഷ്ട്രീയവും ഉത്തരവാദികൾ -നഈം ഗഫൂർ

കോഴിക്കോട്: വിദ്യാർഥി യുവജനങ്ങൾക്കിടയിൽ സമീപകാലത്തായി വർധിക്കുന്ന ലഹരി അക്രമ പ്രവണതകൾ സമൂഹത്തിന് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും സമൂഹത്തിലെ ഇത്തരം അക്രമ അരാജകത്വ അരാഷ്ട്രീയ പ്രവണതകൾക്കെതിരെ നിസ്സംഗ മനോഭാവം സ്വീകരിക്കുന്ന ഭരണകൂടമാണ് യഥാർഥ പ്രതികളെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ നഈം ഗഫൂർ.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കമീഷണർ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഹിംസാത്മക രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന വിദ്യാർഥി സംഘടനകൾ കൂടെ സമൂഹത്തിലെ ഈ അരാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാണെന്നും, അവിടെയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉയർത്തിപ്പിടിക്കുന്ന സഹോദര്യ രാഷ്ട്രീയത്തിന് പ്രസക്തിയേറുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

കേരളത്തിൽ ലഹരിയുടെ ഉപയോഗവും തുടർന്നുണ്ടാകുന്ന അക്രമ പ്രവണതകളും നിരന്തരം വർധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകം. ഇതിലെ പ്രതികളെ കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തി ശിക്ഷിക്കുന്നതോടൊപ്പം, വർധിച്ചുവരുന്ന അരാജകത്വ പ്രവണതകളെ ഇല്ലായ്മ ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് കൂടെ ഭരണകൂടം മുന്നിട്ടിറങ്ങണമെന്നും വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഇ.പി. അൻവർ സാദത്ത് പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലബീബ് കായക്കൊടി, സംസ്ഥാന സെക്രട്ടറി മുനീബ് എലങ്കമൽ, വെൽഫെയർ പാർട്ടി കോഴിക്കോട് കോർപറേഷൻ കമ്മിറ്റി സെക്രട്ടറി ടി.സി. സജീർ എന്നിവർ സംസാരിച്ചു.

ജില്ല പ്രസിഡന്റ്‌ ആയിഷ മന്ന അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മുജാഹിദ് മേപ്പയൂർ സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്‍റുമാരായ തബ്ഷീറ സുഹൈൽ, ആദിൽ അലി, സെക്രട്ടറിമാരായ ഫഹ്‌മി ഫരിയാൽ, മുബഷിർ ചെറുവണ്ണൂർ, റന്തീസ് റംസാൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Drug violence: The government and violent student politics are responsible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.