ബൈക്കില്‍ ലഹരിക്കടത്ത്: ബാലുശ്ശേരിയില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്

ബാലുശ്ശേരി: ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചതോടെ യുവാക്കള്‍ ബൈക്കുകളില്‍ ലഹരി കടത്തുന്നെന്ന പരാതിയിൽ ബാലുശ്ശേരി പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. ബൈക്കുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. വിവിധ മേഖലകളില്‍നിന്ന് സൂചനകള്‍ ലഭിച്ചതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

ബൈക്കില്‍ ചെറുപാക്കറ്റുകളിലാക്കി ലഹരി പദാർഥങ്ങള്‍ സ്‌കൂള്‍ വിദ്യാർഥികളെ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നുവെന്ന പരാതി പല കോണില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ഗ്രാമ പ്രദേശങ്ങളിലും പൊലീസ് പരിശോധന വ്യാപിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.