Representational Image

ബജറ്റിൽ അംഗീകാരം നേടി കോഴിക്കോട് നഗരത്തിന്‍റെ സ്വപ്നപദ്ധതികൾ

കോഴിക്കോട്: ബജറ്റിൽ നഗരത്തിൽ കിർത്താഡ്സ്, ആർട്ട് ഗാലറി, കൃഷ്ണമേനോൻ മ്യൂസിയം, ജില്ല വ്യവസായ കേന്ദ്രത്തിന്‍റെ അനുബന്ധ വികസനം എന്നിവക്കെല്ലാം തുക വകയിരുത്തിയിട്ടുണ്ട്. നഗരവികസനത്തിനായി സമർപ്പിച്ച പദ്ധതികൾക്ക് മുന്തിയ പരിഗണന ലഭിച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

സൗത്ത് ബീച്ച് വിനോദസഞ്ചാര കേന്ദ്രം രണ്ടാംഘട്ടം, മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരകം നിർമിക്കല്‍ (സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെ), എ.കെ.ജി ഓവര്‍ ബ്രിഡ്ജിന് ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, കോഴിക്കോട് കോര്‍പറേഷന്‍ റോഡ് മുതല്‍ സി.എച്ച് ഫ്ലൈ ഓവര്‍ വരെ മോഡല്‍ റോഡ്, ഇടിയങ്ങരക്കുളം നവീകരണം സൗന്ദര്യവത്‍കരണം, കോഴിക്കോട് സെന്‍ട്രല്‍ മത്സ്യ മാര്‍ക്കറ്റ് നവീകരണം, ചാലപ്പുറം - പുതിയപാലം കല്ലുത്താന്‍ കടവ് പാലം, പയ്യാനക്കല്‍ - തിരുവണ്ണൂര്‍ റോഡ് വീതികൂട്ടി നവീകരിക്കല്‍, ജില്ല ടി.ബി ക്ലിനിക്കിന് രോഗികള്‍ക്ക് കെട്ടിട നിർമാണം, വെസ്റ്റ് കല്ലായി പള്ളിക്കണ്ടി പുഴക്ക് സമീപം കളിസ്ഥല നിർമാണം, തിരുവണ്ണൂര്‍-ഒടുമ്പ്ര റോഡ്, സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക്, പുതിയറ-പൊറ്റമ്മല്‍ റോഡ് വീതികൂട്ടി നവീകരിക്കല്‍, കോഴിക്കോട് സഹകരണ ഭവന്‍ കെട്ടിടനിര്‍മാണം, സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഫോറന്‍സിക് വാര്‍ഡ് നവീകരണം, മാങ്കാവ് മേല്‍പ്പാലം, ബി.കെ കനാല്‍ നവീകരണം, മുഖദാര്‍ ഫിഷ് ലാൻഡിങ് സെന്റര്‍, ജില്ല കോടതി സമഗ്ര നവീകരണം (ഒന്നാം ഘട്ടം), കല്ലായി ഗവ. സ്കൂള്‍ ഗ്രൗണ്ട് നിര്‍മാണം, കുറ്റിച്ചിറ ഗവ. ഹൈസ്കൂള്‍ കളിസ്ഥല നിര്‍മാണം, പാളയം-കല്ലായി-മീഞ്ചന്ത റോഡ് വീതികൂട്ടല്‍ (സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെ), ആര്‍ട്സ് കോളജില്‍ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മാണം, കോഴിക്കോട് ഡയാലിസിസ് സെന്റര്‍ നിര്‍മാണം, പയ്യാനക്കല്‍-പട്ടര്‍തൊടി കളിസ്ഥല നിര്‍മാണം എന്നിവക്കെല്ലാം അംഗീകാരം ലഭിച്ചു.

സമതുലിത ബജറ്റെന്ന് മലബാർ ചേംബർ

കോ​ഴി​ക്കോ​ട്: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, വ്യ​വ​സാ​യ വ​ള​ർ​ച്ച, കാ​ർ​ഷി​ക മേ​ഖ​ല തു​ട​ങ്ങി സ​മ​സ്ത മേ​ഖ​ല​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ പ്രാ​മു​ഖ്യം ന​ൽ​കി​യു​ള്ള സ​മ​തു​ലി​ത ബ​ജ​റ്റാ​ണ് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് വി​ല​യി​രു​ത്തി. സി​ൽ​വ​ർ​ലൈ​ൻ, എ​ൻ.​എ​ച്ച്​ 66ന് ​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തും തു​റ​മു​ഖ വി​ക​സ​നം തു​ട​ങ്ങി എ​ല്ലാ​ത​രം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​യും സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ളെ പ​രി​പോ​ഷി​പ്പി​ച്ചും ധ​ന​മ​ന്ത്രി തു​ല്യ​പ്രാ​ധാ​ന്യം ന​ൽ​കി​യ​താ​യി പ്ര​സി​ഡ​ന്‍റ്​ കെ.​വി. ഹ​സീ​ബ് അ​ഹ​മ്മ​ദ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഒളോപ്പാറ വികസന പദ്ധതിക്ക് ഒരു കോടി

കക്കോടി: സംസ്ഥാന ബജറ്റില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ഒളോപ്പാറ ടൂറിസം പദ്ധതിക്ക് ഒരു കോടി രൂപയും കോഴിക്കോട്-ബാലുശ്ശേരി റോഡ്-കക്കോടി ഫ്ലഡ് ബാങ്ക് റോഡില്‍ പൂനൂര്‍ പുഴക്ക് കുറുകെ പാലവും അപ്രോച് റോഡ് നിർമിക്കുന്നതിന് 80 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ മറ്റു പ്രവൃത്തികള്‍: പെരുമ്പൊയില്‍-അമ്പലപ്പാട്-കണ്ടോത്തുപാറ റോഡ് നവീകരണം, അണ്ടിക്കോട് ആയുർവേദ ആശുപത്രി കെട്ടിട നിര്‍മാണം, വള്ളിക്കാട്ടുകാവ്-തീർഥാടന ടൂറിസ്റ്റ് കേന്ദ്രം, നാരായണ്‍ചിറ വികസന പദ്ധതി തുടങ്ങിയവ.

ബേപ്പൂർ മണ്ഡലം: സമഗ്ര വികസനത്തിനായി 1105 കോടി രൂപയുടെ പദ്ധതികൾ

ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി 1105 കോടി രൂപയുടെ പദ്ധതികൾ. ഫറോക്ക് ചന്ത ഗവ: മാപ്പിള യു. പി. സ്കൂൾ പുതിയ കെട്ടിടം മൂന്നുകോടി, ബേപ്പൂർ ഹെൽത്ത് സെൻറർ വിപുലീകരണം രണ്ടുകോടി, ഫറോക്ക് നഗരസഭ 26ാം ഡിവിഷൻ മേലായി വളപ്പ് ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് പത്തുകോടി, കടലുണ്ടി റെയിൽവേ ലെവൽക്രോസ് മേൽപാലം നിർമാണം 10 കോടി, വട്ടക്കിണർ രാമനാട്ടുകര റോഡ് വികസനം രണ്ട് മേൽപാലങ്ങൾ ഉൾപ്പെടെ നവീകരണം 350 കോടി, ജി.എൽ.പി.എസ് നല്ലൂരിൽ നീന്തൽ പരിശീലനത്തിന് സ്വിമ്മിങ് പൂൾ ഒരു കോടി, ബേപ്പൂർ മേഖലകളിലെ റോഡുകളുടെ വികസന പദ്ധതിയായ ഔട്ടർ റിംഗ് റോഡ് പദ്ധതി റോഡുകളുടെ വികസനം 40 കോടി, നല്ലളം ഗവ. ഹൈസ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തുന്നതിന് പത്തുകോടി, ചെറുവണ്ണൂർ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം ഒരുകോടി, ഫാറൂഖ് കോളജ് ഫറോക്ക് പേട്ട റോഡ് വീതികൂട്ടി നിലവാരം ഉയർത്താൻ 30 കോടി, കടലുണ്ടി കമ്യൂണിറ്റി ഹാളിൽ സ്ഥലം ഏറ്റെടുക്കൽ 10 കോടി, ബേപ്പൂർ ഫിഷിങ് ഹാർബറിൽ പുതിയ ലേല ഹാൾ - ഒരുകോടി, ഫാറൂഖ് ചുങ്കം ചെക്ക് പോസ്റ്റ് സ്ഥലത്ത് മാതൃക മിനിസിവിൽ സ്റ്റേഷൻ - 10 കോടി, ചാലിയം ഫിഷ് ലാൻഡിങ് സെൻറർ നിർമാണം - 10 കോടി, രാമനാട്ടുകര ഫാമിലി ഹെൽത്ത് സെൻറർ പുതിയ കെട്ടിട നിർമാണം അഞ്ചു കോടി, രാമനാട്ടുകര എയർപോർട്ട് റോഡ് മാതൃക റോഡായി വികസിപ്പിക്കുന്ന പ്രവൃത്തി - 500 കോടി, കടലുണ്ടി പുഴയുടെയും പുല്ലിപ്പുഴയുടേയും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കൽ - ഒമ്പത് കോടി, ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് പുനരുദ്ധാരണം -അഞ്ച് കോടി, ചെറുവണ്ണൂരിനെയും ഒളവണ്ണയെയും ബന്ധിപ്പിക്കുന്ന നല്ലളം ചാലാറ്റി -കയറ്റിയിൽ പാലം പുതുക്കി പണിയൽ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ - 10 കോടി, ബേപ്പൂർ ഡയറി ട്രെയിനിങ് സെൻറർ നവീകരണം സ്മാർട്ട് ക്ലാസ് റൂം ഡോർമിറ്ററി - ഒരു കോടി, കടലുണ്ടി കോട്ടക്കടവ് ബസ് സ്റ്റാൻഡ് സ്ഥലമേറ്റെടുക്കൽ അടക്കം - 10 കോടി, ബേപ്പൂർ കയർ ഫാക്ടറി ആധുനിക മിഷനുകൾ സ്ഥാപിക്കുന്നത് - രണ്ട് കോടി, തൊണ്ടയിലെ കടവ് പാലം പുതുക്കി പണിയൽ 20 കോടി, ബേപ്പൂർ മൃഗാശുപത്രി പോളിക്ലിനിക് ഉയർത്തൽ - ഒരുകോടി, ബേപ്പൂരിൽ ആധുനിക സൗകര്യങ്ങളോടെ തീരദേശ ഹോസ്പിറ്റൽ -25 കോടി, ഗോതീശ്വരം ശ്മശാനം ആധുനികവത്കരിക്കൽ - 10 കോടി- എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയത്. 

Tags:    
News Summary - Dream projects of Kozhikode city approved in the budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.