ഡോ: പി.എ ലളിത മെമ്മോറിയൽ അവർഡ്​ സമ്മാനിച്ചു

കോ​ഴിക്കോട്​: മികച്ച വനിതാ സംരംഭകക്കുള്ള 'ഡോ:പി എ ലളിത മെമ്മോറിയൽ സോഷ്യൽ എൻറർപ്രണർ അവാർഡ് ഫോർ വുമൺ 2021' പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​, മട്ടന്നൂർ ആശ്രയ ഹോസ്​പിറ്റൽ എം.ഡി ഡോ. സുചിത്ര സുധീറിന്​ സമ്മാനിച്ചു.

സാമൂഹിക​ സേവനരംഗത്ത്​ മികച്ച പ്രകടനം കാഴ്​ചവെക്കുന്ന സ്​ത്രീകൾക്കായി ഒരു ലക്ഷം രൂപയും പ്രശസ്​തിപത്രവുമടങ്ങുന്ന അവർഡ്​ എരഞ്ഞിപ്പാലം മലബാർ ഹോസ്​പിറ്റൽസ്​ എം.ഡിയും എഴുത്തുകാരിയുമായിരുന്ന ഡോ. പി.എ. ലളിതയുടെ സ്​മരണക്കായാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

കമാൽ വരദൂർ അധ്യക്ഷതവഹിച്ചു. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്​റ്റർ, ബി.ജെ.പി ജില്ലാ പ്രസിഡൻറ്​ വി.കെ. സജീവൻ, ഐ.എം.എ ജില്ലാ പ്രസിഡൻറ്​ ഡോ. ബി. വേണുഗോപാലൻ, ​വാർഡ്​ അംഗം കെ. പി. രാ​ജേഷ്​ കുമാർ, ഡോ. പി.എം. അജിത, ഡോ. വി.എം. മണി, എ. സജീവൻ എന്നിവർ സംസാരിച്ചു.

ഹോസ്​പിറ്റൽ എം.ഡി ഡോ.മിലി മണി സ്വാഗതവും സി.ഇ.ഒ ഡോ. കോളിൻ ജോസഫ്​ നന്ദിയും പറഞ്ഞു.

Tags:    
News Summary - Dr. PA Lalitha presented the Memorial Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.