വിദൂരവിദ്യാഭ്യാസം നിഷേധിക്കൽ: ​കാലിക്കറ്റിന്​ നഷ്ടം 20 കോടി

കോഴിക്കോട്​: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല 'വൻ വിജയ'മാക്കാൻ മറ്റു​ സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്​സുകൾ നിർത്തലാക്കാനൊരുങ്ങുമ്പോൾ കാലിക്കറ്റിന്​ നഷ്ടമാകുന്നത്​ പ്രധാന വരുമാനം. ഓരോ വർഷവും 75000ത്തോളം വിദ്യാർഥികളാണ്​ വിദൂര വിദ്യാഭ്യാസ കോഴ്​സിൽ കാലിക്കറ്റിൽ ചേരുന്നത്​.

20 കോടി രൂപയോളം ഫീസായും പഠനസാമഗ്രികളുടെ വിലയായും കാലിക്കറ്റിന്​ കിട്ടുന്നുണ്ട്​. ഇവയെല്ലാം നിഷേധിക്കുന്ന നടപടിയാണ്​ സംസ്ഥാന സർക്കാറിന്‍റേത്​. സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ വിദൂരവിദ്യാഭ്യാസ കോഴ്​സുകൾ നടക്കുന്നത്​ കാലിക്കറ്റിലാണ്​. നൂറുക്കണക്കിന്​ പാരലൽ കോളജുകളുടെ ​പ്രവർത്തനത്തിനും സർക്കാറിന്‍റെ തലതിരിഞ്ഞ നയം തിരിച്ചടിയാണ്​. ഡിഗ്രി, പി.ജി കോഴ്​സുകളുടെ വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ്​ രജിസ്​ട്രേഷനും പൂർണമായും ഓപൺ സർവകലാശാലക്ക്​ കീഴിലാക്കുന്ന 2020ലെ ഓർഡിനൻസ്​ യു.ജി.സിയുടെ പുതിയ വിദൂരവിദ്യാഭ്യാസ ചട്ടം മറച്ചുവെച്ചാണ്​​ സർക്കാർ ഇറക്കിയത്​.

യു.ജി.സിയുടെ പുതിയ ചട്ടപ്രകാരം നാക്​ (നാഷനൽ അസസ്​മെൻറ്​ ​അക്രഡിറ്റേഷൻ കൗൺസിൽ) എ ഗ്രേഡായ 3.01ന്​ മുകളിൽ സ്​കോറുള്ളവർക്ക്​ ഓപൺ ആൻഡ്​ ഡിസ്​റ്റൻസ്​ ലേണിങ്​ പ്രോഗ്രാംസ്​ എന്നപേരിലുളള വിദൂര വിദ്യാഭ്യാസ കോഴ്​സുകൾ നടത്താം. എൻ.​െഎ.ആർ.എഫ് പട്ടികയിൽ (നാഷനൽ ഇൻസ്​റ്റിറ്റ്യൂഷനൽ റാങ്കിങ്​ ഫ്രെയിംവർക്​) ആദ്യ നൂറ്​ റാങ്കിനുള്ളിലുള്ള സർവകലാശാലകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്​സുകൾ നടത്താം. ഇതനുസരിച്ച്​ കാലിക്കറ്റ്​, കേരള, എം.ജി, കുസാറ്റ്​​ തുടങ്ങിയ സർവകലാശാലകൾക്കെല്ലാം വിദൂരവിദ്യാഭ്യാസ കോഴ്​സുകൾ നടത്താമായിരുന്നു. പുതിയ ചട്ടം വിവിധ സർവകലാശാലകൾ അന്നത്തെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഗണിച്ചിരുന്നില്ല.

'മലബാറിലെ സാഹചര്യം ശ്രദ്ധയിൽപ്പെടുത്തും'

കോഴിക്കോട്​: ഓപൺ സർവകലാശാല ഒഴികെ, സംസ്ഥാനത്തെ മറ്റു സർവകലാശാലകൾ വിദൂരവിദ്യാഭ്യാസ കോഴ്​സുകൾ നടത്തരുതെന്ന നിർദേശത്തിലെ ബുദ്ധിമുട്ടുകൾ സംസ്ഥാന സർക്കാറിനെ അറിയിക്കാനൊരുങ്ങി കാലിക്കറ്റ്​ സർവകലാശാല. ബുധനാഴ്ച സിൻഡിക്കേറ്റിന്‍റെ വിദൂര വിദ്യാഭ്യാസ സ്ഥിരം സമിതി യോഗം ചേരും. പിന്നീട്​ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുമെന്ന്​ വിദൂര വിദ്യാഭ്യാസ സ്ഥിരം സമിതി കൺവീനർ യുജിൻ മൊറേലി പറഞ്ഞു.

കാലിക്കറ്റിലെയടക്കം വിദൂര വിദ്യാഭ്യാസ കോഴ്​സു​കൾ നിർത്തലാക്കുന്നത്​ സ്വകാര്യ സർവകലാശാലകളെ സഹായിക്കാനാണെന്ന്​ പ്രതിപക്ഷ സിൻഡിക്കേറ്റ്​ അംഗം ഡോ. പി. റഷീദ്​ അഹമ്മദ്​. സർക്കാറിന്‍റെ നിർദേശം റദ്ദാക്കാൻ നടപടി വേണമെന്ന്​ വൈസ്​ ചാൻസലർക്ക്​ നൽകിയ കത്തിൽ ഡോ. പി. റഷീദ്​ അഹമ്മദ്​ ആവശ്യപ്പെട്ടു.

Tags:    
News Summary - Denial of distance education: Calicut loses Rs 20 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.