p9....പേജ് ഒമ്പതിലെ വാർത്തയും തലക്കെട്ടും മാറണം പുനഃപരിശോധന ഹരജിക്കില്ലെന്ന് കുൽഭൂഷൺ ജാദവ് പറഞ്ഞതായി പാകിസ്താൻ; നിഷേധിച്ച് ഇസ്ലാമാബാദ്: പാക് കസ്റ്റഡിയിലുള്ള ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവ് തനിക്കെതിരായ വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകാൻ വിസമ്മതിച്ചെന്ന് പാകിസ്താൻ. പകരം ദയാഹരജിയുമായി മുന്നോട്ടു പോകാനാണ് ജാദവിൻെറ തീരുമാനമെന്നും അവർ പറയുന്നു. അതേസമയം, പാക് അവകാശ വാദം തെറ്റാണെന്നും നാലു വർഷമായി വിഷയത്തിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജാദവിനെ കാണാൻ ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥരെ അനുവദിച്ചതായും റിപ്പോർട്ടുണ്ട്. ചാരപ്രവൃത്തിയും ഭീകരതയും ആരോപിച്ച് 2017 ഏപ്രിലിലാണ് പാകിസ്താൻ സൈനിക കോടതി ജാദവിനെ വധശിക്ഷക്ക് വിധിച്ചത്. തുടർന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. പാകിസ്താൻ വിധി പുനഃപരിശോധിക്കണമെന്നാണ് അന്താരാഷ്ട്ര കോടതി ഉത്തരവ് തുടർച്ചയായ അേപക്ഷകൾ നൽകിയിട്ടും കുൽഭൂഷണിനെ സ്വതന്ത്രവും തടസ്സങ്ങളുമില്ലാതെ സന്ദർശിക്കാൻ പാകിസ്താൻ അനുവദിക്കുന്നില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.