കോഴിക്കോട്: നമ്മുടെ കോഴിേക്കാട് പദ്ധതിയുടെ ഭാഗമായി നഗരത്തിൽ സൈക്കിൾ ഗതാഗതം പ്രോത്സാഹിപ്പിക്കും. കോഴിക്കോടിനെ ഹരിതനഗരമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
പബ്ലിക് ബൈസിക്കിൾ ഷെയറിങ് സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ചുരുങ്ങിയ ചെലവിലും പരിസ്ഥിതിസൗഹാർദമായും സഞ്ചരിക്കാനുള്ള അവസരമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയിൽ പൊതുജനങ്ങക്ക് അഭിപ്രായങ്ങൾ അറിയിക്കാം.
പരിസ്ഥിതിസൗഹൃദ നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഈ പദ്ധതി നിലവിലുണ്ട്. ഗതാഗതത്തിരക്കിൽ അമരുന്ന കോഴിക്കോട് നഗരത്തിന് അനുയോജ്യമായിരിക്കും പദ്ധതി എന്നാണ് പ്രതീക്ഷിക്കുന്നത്.
ചുരുങ്ങിയ ചെലവിൽ നിശ്ചിത പോയൻറുകളിൽനിന്ന് യാത്രക്കാർക്ക് സൈക്കിളുകൾ ഉപയോഗിക്കാൻ ലഭിക്കുന്നതാണ് മാതൃകാ നഗരങ്ങളിലെ സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.