കോഴിക്കോട്: കരുതിയിരുന്നില്ലെങ്കിൽ കീശയിൽ കിടക്കുന്ന മൊബൈൽ ഫോൺ തന്നെ നിങ്ങളുടെ കാശുമായി കടന്നുകളഞ്ഞേക്കാം... ഒരു കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉണ്ടെങ്കിൽ വീട്ടിലിരുന്ന് മാസം പതിനായിരങ്ങൾ വരുമാനമുണ്ടാക്കാമെന്ന മോഹനവാഗ്ദാനവുമായി നിങ്ങൾക്കൊരു കോൾ വരികയാണെങ്കിൽ ഉറപ്പിച്ചോളൂ അതിന് പിന്നിൽ ഒരു തട്ടിപ്പുകാരനുണ്ട്. പാർട്ട്ടൈം ജോലിയെന്നോ, ഷെയർ ട്രേഡിങ്ങെന്നോ പറഞ്ഞ് കോൾ വന്നാൽ സൂക്ഷിക്കുക. ചതിയിലേക്കുള്ള വഴിയായിരിക്കും അത്. സൈബർ തട്ടിപ്പ് ഓരോ ദിവസവും കുതിച്ചുയരുന്നുവെന്ന് പൊലീസ് തരുന്ന മുന്നറിയിപ്പാണിത്...
ജൂലൈ മാസത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത സൈബർ കേസുകളിൽ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കോഴിക്കോട് സിറ്റി സൈബർ ക്രൈം വിഭാഗം അറിയിക്കുന്നു. ബിസിനസുകാരും ഡോക്ടർമാരും എൻജിനീയർമാരും ഐ.ടി പ്രഫഷനലുകളും വീട്ടമ്മമാരും വിദ്യാർഥികളും റിട്ട. ഉദ്യോഗസ്ഥരുമെല്ലാം ചതിക്കുഴികളിൽ വീഴുന്നുണ്ട്. വൻതുക നഷ്ടമായ പരാതികളിൽ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. പതിനായിരങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ ഇതിനകം പൊലീസിന് കിട്ടിയിട്ടുണ്ട്. വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന മോഹന വാഗ്ദാനങ്ങളുമായി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്ട്സ് ആപിലും വരുന്ന പരസ്യങ്ങളിൽ കുരുങ്ങിയാണ് പലരും തട്ടിപ്പിൽ പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.