കോഴിക്കോട്: നഗരത്തിലെ കാർഷികോൽപാദനത്തിലെ പരിമിതികളെ മറികടക്കാൻ ഉൽപാദന മേഖലയിലെ സംരംഭകത്വ മേഖലക്ക് ഊന്നൽ നൽകി കോർപറേഷൻ 2025-2026 വാർഷിക വികസന പദ്ധതി കരട് അവതരിപ്പിച്ചു. സാഹിത്യ നഗരിക്ക് കൂടുതൽ പെരുമ പകരാൻ നഗരത്തിലുള്ളവരുടെയും വന്നുപോകുന്നവരുടെയും ഹാപ്പിനസ് ഇൻഡക്സ് വർധിപ്പിക്കുന്നതിനുള്ള വൈവിധ്യ പദ്ധതികളുടെ ആസൂത്രണമാണ് ഇത്തവണത്തെ വാർഷിക വികസന പദ്ധതിയുടെ സവിശേഷത.
മുൻ ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.യു. ബിനി വികസന പദ്ധതി കരട് അവതരിപ്പിച്ചു. തുടർന്ന് 18 വർക്കിങ് ഗ്രൂപ്പുകൾ ചർച്ച ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് സംസാരിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി. ഷിജിന സ്വാഗതവും അഡീഷനൽ സെക്രട്ടറി ജി. ഷെറി നന്ദിയും പറഞ്ഞു.
വാർഷിക വികസന കരടിലെ വിവിധ നിർദേശങ്ങൾ
- ലൈഫ് ഭവന നിർമാണത്തിന് സ്ഥലം വാങ്ങാൻ സഹായം
- ലൈഫ് വിഹിതം കൈമാറൽ
- വിവിധ കോളനികളുടെ നവീകരണം
- കിടപ്പുരോഗികൾക്ക് സഹായം
- ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കൽ
- മാലിന്യ സംസ്കരണത്തിന് വിവിധ പദ്ധതികൾ
- ശുചീകരണ തൊഴിലാളികൾക്കും ഹരിത കർമസേനക്കും ആനുകൂല്യങ്ങൾ
- സ്കൂളുകൾക്ക് സഹായം
- ഭൂരഹിത ഭവന രഹിതർക്ക് ഭൂമി
- ഡ്രൈനേജില്ലാത്ത റോഡുകളിൽ ഡ്രൈനേജ്
- മെഡിക്കൽ കോളജ്-മാവൂർ ഭാഗത്തേക്ക് ബസ് സ്റ്റോപ് നിർമാണം
- തെരുവുകളിൽ ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ
- സ്ഥിരമായി കെട്ടിടമില്ലാത്ത അംഗൻവാടികൾക്ക് കെട്ടിടം
- ബേപ്പൂർ, എലത്തൂർ സോണൽ ഓഫിസ് നവീകരണം
- തെങ്ങിനും പച്ചക്കറികൾക്കും സഹായവും പ്രോത്സാഹനവും
- മത്സ്യത്തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സഹായം
- ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് സഹായം
- മത്സ്യവിൽപനക്ക് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ഐസ് ബോക്സ് വിതരണവും
- മൃഗസംരക്ഷണത്തിന് വിവിധ പദ്ധതികൾ
- എലത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജോലികൾ പൂർത്തീകരിച്ച് സംരംഭകർക്ക് കൈമാറൽ
- വിശപ്പുരഹിത കേരളം ജനകീയ ഹോട്ടലുകൾക്ക് സഹായം
- വനിത സ്വയം തൊഴിൽ പദ്ധതികൾ
- അതി ദാരിദ്ര്യർക്ക് വീട്ടുവാടക
- ലൈഫ് ഗുണഭോക്താക്കൾക്ക് സ്വയംതൊഴിൽ
- ഭിന്നശേഷി മൊബൈൽ തെറപ്പി യൂനിറ്റ്
- ഭിന്നശേഷിക്കാർക്ക് തൊഴിൽ, സഹായ ഉപകരണങ്ങൾ, ഉൽപന്നങ്ങൾക്ക് വിപണനകേന്ദ്രം
- പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ആധുനിക ശൗചാലയം
- വനിതകൾക്ക് ഫിറ്റ്നസ് സെന്റർ
- സംവരണ വിഭാഗങ്ങൾക്ക് വിദേശ തൊഴിൽ സഹായം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.