ചാലിയം പുലിമുട്ടിനും നിർദേശ് മതിലിനുമിടയിൽ കൊണ്ടിട്ട കടൽ മാലിന്യം

ചാലിയത്ത് കടൽ തള്ളിയ മാലിന്യം പുലിമുട്ടി​നടുത്ത്​ നിക്ഷേപിച്ചു

ചാലിയം: രണ്ടാഴ്ചമുമ്പ് കടലാക്രമണ നാളുകളിൽ കടൽ അടിച്ചു കയറ്റിയ മാലിന്യക്കൂമ്പാരം പുലിമുട്ടി​െൻറ വശങ്ങളിൽ കൊണ്ടിട്ടത് വിവാദമായി. നിർദേശ് വളപ്പിനും പുലിമുട്ടിനുമിടയിലെ വൻ ചാലുകൾ നികത്താനാണ് അധികൃതർ തന്നെ ഇത് കൊണ്ടിട്ടത്. പത്തടിയോളം താഴ്ചയിൽ അര കിലോമീറ്ററോളം സ്ഥലം ഇവ കൊണ്ട് നിറക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ ചെറിയ വൃക്ഷാവശിഷ്​ടങ്ങളാണ് ഇതിൽ ഏറെയും.

എന്നാൽ, പ്ലാസ്​റ്റിക് കുപ്പികളും ഉറകളും വലിയ അളവിൽ ഇവയോടൊപ്പമുണ്ട്. പക്ഷി -മൃഗാദികളിലൂടെയും വേലിയേറ്റത്തിലൂടെയും ഇവ വീണ്ടും പുഴയിലും കടലിലുമെത്താനുള്ള സാധ്യതയാണ് പരിസരവാസികളും മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നത്.

പ്ലാസ്​റ്റിക് ഉറകളുടെ അവശിഷ്​ടങ്ങൾ കാറ്റിലൂടെ പ്രദേശമാകെ വ്യാപിക്കാനുമിടയുണ്ട്. എന്നാൽ ഇവ പുലിമുട്ടുകളുടെ കല്ലുകൾക്കിടയിൽ കുരുങ്ങിക്കിടന്നാൽ വേലിയേറ്റ സമയത്തെ മണ്ണൊലിപ്പ് കുറക്കാനും അത് വഴി പുലിമുട്ടി​െൻറ ആയുസ് കൂട്ടാനാകുമെന്ന വാദവുമുണ്ട്.

സാധാരണ വൃക്ഷാവശിഷ്​ടങ്ങൾ അടുപ്പ് കത്തിക്കാൻ പരിസരവാസികൾ ശേഖരിച്ചു വെക്കാറാണ് പതിവ്. എന്നാൽ ഇത്തവണ തടിക്കഷണങ്ങൾ തന്നെ യഥേഷ്​ടം ലഭ്യമായിരുന്നതിനാൽ പൊടിവിറകിനെ നാട്ടുകാർ കൈവിടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.